Asianet News MalayalamAsianet News Malayalam

അമിതവണ്ണം കുറയ്ക്കണോ? ഈ നാല് കാര്യങ്ങള്‍ ഒഴിവാക്കൂ...

ഇടവേളകളില്‍ സ്നാക്സ് കഴിക്കുന്ന ശീലം ആദ്യം ഉപേക്ഷിക്കണം. കുറെയധികം സമയം വിശപ്പ് ഉണ്ടാകാത്ത തരത്തിലുളള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. 

avoid these to lose weight
Author
Thiruvananthapuram, First Published Apr 26, 2020, 3:30 PM IST

വീട്ടില്‍ വെറുതേ ഇരുന്ന്  തടി കൂടുതലായല്ലോ എന്ന് ചിന്തിക്കുന്നവരുണ്ടാകാം. ശരീരഭാരം കുറയ്ക്കാന്‍ ആദ്യം വേണ്ടത് നല്ലൊരു ഡയറ്റാണ്. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതിലൂടെ മാത്രമേ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കൂ.

ഇടവേളകളില്‍ സ്നാക്സ് കഴിക്കുന്ന ശീലം ആദ്യം  ഉപേക്ഷിക്കണം. കുറെയധികം സമയം വിശപ്പ് ഉണ്ടാകാത്ത തരത്തിലുളള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ തന്നെ തടി കൂടാതിരിക്കാനായി ചില ഭക്ഷണങ്ങള്‍ ഒഴിവാക്കാം. 

ഒന്ന്...

വിശക്കുമ്പോള്‍ നമ്മള്‍ പെട്ടെന്ന് എടുത്ത് കഴിക്കുന്ന ഒരു ഭക്ഷണമാണ് ബ്രെഡ്. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഭക്ഷണം കൂടിയാണ് ബ്രെഡ്. പ്രഭാത ഭക്ഷണമായി പലരും ബ്രെഡ് കഴിക്കാറുണ്ട്. അതേസമയം,  വൈറ്റ്‌ബ്രെഡ് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് എല്ലാവര്‍ക്കുമറിയാം. രാവിലെ ബ്രെഡ് കഴിക്കുന്നത് മലബന്ധം ഉണ്ടാക്കാനും ശരീരഭാരം കൂടാനും സാധ്യതയുണ്ട്. 

രണ്ട്...

പ്രോസസ്ഡ് മീറ്റില്‍ പൊണ്ണത്തടിക്ക് കാരണമാകുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുള്ളതിനാൽ സംസ്കരിച്ച ഇറച്ചി ഒഴിവാക്കുന്നതാണ് നല്ലത്. 

മൂന്ന്... 

പഞ്ചസാരയുടെ അളവ് അധികമായ പഴച്ചാറുകൾ ഗുണത്തെക്കാൾ ദോഷമായിരിക്കും ചെയ്യുക. ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ജ്യൂസ് കുടിക്കുന്നതിനു പകരം പഴങ്ങൾ ശീലമാക്കുന്നതാണ് അഭികാമ്യം. 

നാല്...

പാക്കറ്റ് ഫുഡുകൾ പൂർണമായും ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പാക്കറ്റ് ഭക്ഷണങ്ങൾ ആരോ​ഗ്യത്തിന് നല്ലതല്ല. ഇവയിലൂടെ കൊളസ്ട്രോൾ, പ്രമേഹം പോലുള്ള അസുഖങ്ങൾ വരാനുളള സാധ്യത വളരെ കൂടുതലാണ്.  

Also Read: ലോക്ക് ഡൗൺ കാലത്ത് കുടവയര്‍ കുറയ്ക്കാണോ? ഈ വ്യായാമം പരീക്ഷിക്കാം...

Also Read: തടി കുറയ്ക്കാന്‍ രാത്രി ഉറങ്ങുന്നതിന് മുന്‍പ് ഈ ഭക്ഷണം കഴിക്കാം...

Follow Us:
Download App:
  • android
  • ios