നമുക്കറിയാം, മനുഷ്യരും മൃഗങ്ങളും തമ്മില്‍ പലപ്പോഴും ഏറെ വൈകാരികമായ ബന്ധമുണ്ടാകാറുണ്ട്. പ്രത്യേകിച്ച് മനുഷ്യര്‍ വളര്‍ത്തുന്ന മൃഗങ്ങള്‍. എന്നാല്‍ ആന യഥാര്‍ത്ഥത്തില്‍ ഇക്കൂട്ടത്തില്‍ വരുന്നൊരു മൃഗമല്ല.

ദിവസവും സോഷ്യല്‍ മീഡിയയലൂടെ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ പലതും താല്‍ക്കാലികമായി കണ്ട് ആസ്വദിച്ച് വിട്ടുകളയാൻ തോന്നുന്നവ മാത്രമാണ്. എന്നാല്‍ ചില വീഡിയോകളുണ്ട്, കാണുമ്പോഴേ നമ്മുടെ മനസ് കീഴടക്കുന്നത്. കണ്ടുകഴിഞ്ഞാലും ഏറെ നേരത്തേക്ക് അതിന്‍റെ അനുഭവം നിലനിര്‍ത്താൻ സാധിക്കുന്നത്. 

അധികവും ആളുകളെ വൈകാരികമായി സ്പര്‍ശിക്കുന്ന വീഡിയോകളാണ് ഇത്തരത്തില്‍ ഏറെയും കാഴ്ചക്കാരെ നേടുന്നത്. സമാനമായ രീതിയിലുള്ളൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

നമുക്കറിയാം, മനുഷ്യരും മൃഗങ്ങളും തമ്മില്‍ പലപ്പോഴും ഏറെ വൈകാരികമായ ബന്ധമുണ്ടാകാറുണ്ട്. പ്രത്യേകിച്ച് മനുഷ്യര്‍ വളര്‍ത്തുന്ന മൃഗങ്ങള്‍. എന്നാല്‍ ആന യഥാര്‍ത്ഥത്തില്‍ ഇക്കൂട്ടത്തില്‍ വരുന്നൊരു മൃഗമല്ല. 

പക്ഷേ ആനക്കുട്ടികള്‍ അങ്ങനെയല്ല. അവര്‍ ജനിക്കുന്നത് തന്നെ മനുഷ്യരുള്ള പരിസരങ്ങളില്‍ ആണെങ്കില്‍, മനുഷ്യരാണ് അവരെ നോക്കുന്നത് എങ്കില്‍ തീര്‍ച്ചയായും മനുഷ്യരോട് നന്നായി ഇണങ്ങുകയും സ്നേഹത്തിലാവുകയും ചെയ്യുന്ന ജീവി തന്നെയാണ് ആനയും.

ഇങ്ങനെ തന്നെ വളര്‍ത്തുകയോ പരിപാലിക്കുകയോ ചെയ്യുന്ന മനുഷ്യരോട് അത്രമാത്രം സ്നേഹം പ്രകടിപ്പിക്കുന്ന ഒരു കുട്ടിയാനയുടെ വീഡിയോ ആണിത്. മുപ്പത് ലക്ഷത്തിലധികം പേരാണ് ട്വിറ്ററില്‍ മാത്രം ഈ വീഡിയോ കണ്ടിരിക്കുന്നത്. 

കൂട്ടില്‍ ഉറങ്ങാൻ കിടക്കുകയാണ് കുട്ടിയാന. എന്നാല്‍ തന്‍റെ കെയര്‍ ടേക്കറുടെ കൈ വിടാതെ തുമ്പിക്കൈ കൊണ്ട് ചുറ്റിപ്പിടിച്ചിരിക്കുകയാണ് കുട്ടിയാന. അദ്ദേഹമാണെങ്കില്‍ കയ്യെടുക്കാതെ കുട്ടിയാനയെ സമാധാനിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുകയാണ്. 

ഉറങ്ങാതെ വീണ്ടും എഴുന്നേറ്റ് കളിക്കാനുള്ള മൂഡൊക്കെയുണ്ട് കുട്ടിയാനയ്ക്ക്. എന്നാല്‍ ക്ഷീണം അതിന് അനുവദിക്കുന്നില്ല. കെയര്‍ ടേക്കറുടെ കൈ വിടാതെ തന്നെ പാവം ഉറക്കത്തിലേക്ക് വഴുതിവീഴുകയാണ്. ശരിക്കും കാണേണ്ട കാഴ്ച തന്നെയാണിതെന്നാണ് വീഡിയോ കണ്ടവരെല്ലാം പറയുന്നത്. പ്രത്യേകിച്ച് കുട്ടികളാണ് ഈ വീഡിയോ കാണുന്നതെങ്കില്‍ പറയാനുമില്ല, അവരെ അത്രമാത്രം സന്തോഷിപ്പിക്കും ഈ കാഴ്ച.

രസകരമായ, ഹൃദയസ്പര്‍ശിയായ വീഡിയോ കണ്ടുനോക്കൂ...

Scroll to load tweet…

Also Read:- സ്വന്തം മരണത്തെ കുറിച്ച് എഴുതാൻ കുട്ടികളോട് പറഞ്ഞു; അധ്യാപകനെതിരെ ശിക്ഷാനടപടി

പോസ്റ്റ് ഓഫീസ് വഴി സ്വർണക്കടത്ത് | Gold smuggling | Post office