Asianet News MalayalamAsianet News Malayalam

ഇവര്‍ ശരിക്കും സുഹൃത്തുക്കളാണോ? കുട്ടിയാനയുമായി കളിക്കുന്ന യുവാവ്; വീഡിയോ വൈറല്‍

യുവാവിന് സമീപം നില്‍ക്കുകയാണ് കുറുമ്പന്‍ ആന. ശേഷം തന്‍റെ തുമ്പിക്കൈ യുവാവിന്‍റെ പുറത്തിട്ട് കളിക്കുകയാണ് കുട്ടിയാന. ഏതോ മൃഗശാലയില്‍ നിന്നുള്ളതാണ് ഈ ദൃശ്യം.

Baby elephant plays with young boy in viral video
Author
Thiruvananthapuram, First Published May 13, 2021, 10:16 AM IST

മൃഗങ്ങളുടെ ഹൃദയസ്പർശിയായ നിരവധി വീഡിയോകളാണ് അടുത്തിടെയായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഏറ്റവും ഒടുവില്‍ ഇതാ ഒരു കുട്ടിയാനയുടെ വീഡിയോ ആണ് വൈറലാകുന്നത്. 

യുവാവിനൊപ്പം കളിക്കുന്ന കുട്ടിയാനയെ ആണ് വീഡിയോയില്‍ കാണുന്നത്. ഏതോ മൃഗശാലയില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. യുവാവിന് സമീപം നില്‍ക്കുകയാണ് കുറുമ്പന്‍ ആന. 

ശേഷം തന്‍റെ തുമ്പിക്കൈ യുവാവിന്‍റെ പുറത്തിട്ട് കളിക്കുകയാണ് കുട്ടിയാന. ഈ വീഡിയോ ആര് പകര്‍ത്തിയെന്നോ, എപ്പോള്‍ പകര്‍ത്തിയെന്നോ വ്യക്തമല്ല. എന്തായാലും വീഡിയോ ഇതുവരെ 9000-ത്തിലധികം ആളുകളാണ് കണ്ടത്. 

 

 

Also Read: ഫ്‌ളാറ്റില്‍ നിന്ന് വീണ് ആമ ചത്തു; ഉടമസ്ഥനെതിരെ പൊലീസ് കേസ്...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios