ഒരു കണ്ണാടിക്ക് മുന്നിൽ സ്വന്തം പ്രതിബിംബത്തെക്കണ്ട് അത് മറ്റാരോ ആണെന്ന് ധരിച്ച ഒരു കുരുന്നിന്‍റെ  വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കണ്ണാടിക്ക് മുന്നിൽ നിന്ന് സ്വന്തം പ്രതിബിംബം കണ്ട് അത്ഭുതപ്പെടുന്ന കുഞ്ഞിനെ ആണ് വീഡിയോയിൽ കാണുന്നത്. 

 കണ്ണാടിയുടെ പിന്നിലേക്ക് നോക്കുകയാണ് പാവം ഈ കുരുന്ന്. പിന്നിൽ നോക്കിയപ്പോൾ അവിടെ ആരുമില്ല. വീണ്ടും കണ്ണാടിക്ക് മുന്നിൽ വന്നപ്പോൾ ഇതാ തന്നെ പോലെയൊരാള്‍ വീണ്ടും നില്‍ക്കുന്നു. കൈകാലുകൾ അനക്കി നോക്കിയ ശേഷവും ഇത് താൻ തന്നെയാണോയെന്ന സംശയത്തിൽ നിൽക്കുകയാണ് കുട്ടി. 

 

സൈമൺ ബിആർഎഫ്സി ഹോപ്കിൻസെന്ന ട്വിറ്റർ അക്കൗണ്ടിലാണ് 14 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ പ്രചരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. 

Also Read: രണ്ട് ബോട്ടിലായി ഒരു റൊമാന്‍റിക് വിവാഹാഭ്യർത്ഥന; അവസാനം സംഭവിച്ചത്...