ബോട്ടിലാണ് ഈ വിവാഹാഭ്യര്‍ത്ഥന ചടങ്ങ് നടക്കുന്നത്. ബോട്ട് ഓടിച്ചെത്തിയ കാമുകിയുടെ അടുത്തേയ്ക്ക് കാമുകൻ നാടകീയമായി മോതിരവുമായി സമീപിക്കുന്നു. 

'റൊമാന്റിക്' ആയി വിവാഹാഭ്യര്‍ത്ഥന നടത്തി, പണി പാളിയ സംഭവങ്ങള്‍ അടുത്തിടെയായി വാര്‍ത്തകളില്‍ ഇടം നേടുന്നുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ന്യൂയോർക്ക് നഗരത്തിലെ പ്രസിദ്ധമായ ബ്രൂക്ക്ലിൻ പാലത്തിൽ വച്ച് ഒരു യുവാവ് വിവാഹാഭ്യർത്ഥന നടത്തി, ഒടുവില്‍ റൊമാന്റിക് സീന്‍ കോമഡി സീന്‍ ആയത്. അത്തരത്തില്‍ മറ്റൊരു രസകരമായ വിവാഹാഭ്യര്‍ത്ഥനയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ബോട്ടിലാണ് ഈ വിവാഹാഭ്യര്‍ത്ഥന ചടങ്ങ് നടക്കുന്നത്. ബോട്ട് ഓടിച്ചെത്തിയ കാമുകിയുടെ അടുത്തേയ്ക്ക് കാമുകൻ നാടകീയമായി മോതിരവുമായി സമീപിക്കുന്നു. ഒരു ബോട്ടിൽ കയറി നിന്നാണ് മറ്റൊരു ബോട്ടിൽ എത്തിയ കാമുകിയോട് യുവാവ് വിവാഹാഭ്യർത്ഥന നടത്തുന്നത്. 

സന്തോഷം കൊണ്ട് മോതിരം അണിഞ്ഞ ശേഷം ഇരുവരും രണ്ട് ബോട്ടിൽ നിന്ന് തന്നെ ആലിംഗനം ചെയ്യുന്നതുവരെ സീന്‍ അതിറൊമാന്റികാണ്. എന്നാല്‍ പിന്നീടാണ് ട്വിസ്റ്റ്. 

പെട്ടെന്ന് കാമുകിയുടെ ബോട്ട് മുന്നോട്ട് കുതിച്ചു. ബാലൻസ് തെറ്റിയ കാമുകി പുറകിലേക്ക് മറിഞ്ഞു വീണു. വീണ വീഴ്ചയിൽ അറിയാതെ കാമുകനെ ചവിട്ടുകയും ചെയ്തു. കാമുകന്റെയും ബാലൻസ് തെറ്റി. അതോടെ കാമുകി ബോട്ടിലും കാമുകൻ നേരെ പുഴയിലേക്കും മറിഞ്ഞു വീണു. ശുഭം. 

Scroll to load tweet…

തിയോ ഷാന്റോണസ് എന്ന സുഹൃത്ത് ആണ് താന്‍ പകര്‍ത്തിയ വീഡിയോ 'ദി പ്രൊപോസൽ' എന്ന കുറിപ്പോടെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. യുവതിയും യുവാവും വലിയ പരിക്കുകൾ കൂടാതെ രക്ഷപെട്ടു എന്നും തിയോ ഷാന്റോണസ് മറ്റൊരു ട്വീറ്റിലൂടെ വ്യക്തമാക്കുകയും ചെയ്തു. എന്തായാലും വീഡിയോ ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാണ്. നിരവധി രസകരമായ കമന്‍റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. 

Also Read: വിവാഹാഭ്യര്‍ത്ഥനയ്ക്കിടെ ഇങ്ങനെയൊക്കെ സംഭവിച്ചാല്‍ ആരായാലും ചിരിച്ച് മരിക്കും; വൈറലായി വീഡിയോ...