ഏതോ ഓണ്‍ലൈന്‍ സൈറ്റില്‍ വില്‍പനക്കായി വച്ചിരിക്കുകയാണ് ഈ ബാഗ്. അതിന്‍റെ സ്‌ക്രീന്‍ഷോട്ടാണ് അവര്‍ പങ്കുവച്ചത്. 

ബസ്മതി അരിയുടെ ചാക്ക് കൊണ്ടുള്ള ഒരു ബാഗാണ് കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 'ഇത് എനിക്ക് വിശ്വസിക്കാനാവുന്നില്ല' എന്ന ക്യാപ്ഷനോടെ ഒരു ട്വിറ്റര്‍ യൂസറാണ് ബസ്മതി ബാഗിന്‍റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. 

ഏതോ ഓണ്‍ലൈന്‍ സൈറ്റില്‍ വില്‍പനക്കായി വച്ചിരിക്കുകയാണ് ഈ ബാഗ്. അതിന്‍റെ സ്‌ക്രീന്‍ഷോട്ടാണ് അവര്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്. നാലര കിലോഗ്രാം ഭാരമുള്ള അരിയുടെ ചാക്കാണ് സ്റ്റൈലിഷ് ബാഗാക്കിയിരിക്കുന്നത്. വില എത്രയെന്ന് അറിയാമോ? 1,100 രൂപ (15 ഡോളര്‍) . 

Scroll to load tweet…

ട്വീറ്റ് വൈറലായതോടെ നിരവധി പേരാണ് ബസ്മതി ചാക്കിനെ റീയൂസ് ചെയ്യുന്നതിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. അതേസമയം, ചിലര്‍ ഈ വിലയില്‍ ബാഗ് വില്‍ക്കുന്നതിനെ വിമര്‍ശിക്കുകയും ചെയ്തു. 

Also Read: നൈക്കില്‍ നിന്ന് വസ്ത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്തു, പാര്‍സല്‍ തുറന്നപ്പോള്‍ കിട്ടിയത് പുഴുക്കളെ...