വിശന്ന് വലഞ്ഞ ഒരു കരടി വീടിനുള്ളിലെ അടുക്കളയിൽ അതിക്രമിച്ച് കയറി ഭക്ഷണം കട്ടു കഴിക്കുന്ന ദൃശ്യമാണിത്. കാലിഫോര്‍ണിയ സ്വദേശിയായ ഒരാളുടെ വീടിനുള്ളില്‍ കയറി കെഎഫ്‌സി ചിക്കനാണ് വിശപ്പ് സഹിക്കാനാകാതെ ഈ കരടി അകത്താക്കിയത്.

സൂപ്പർമാർക്കറ്റിലെത്തിയ ഒരു കരടിയുടെ (bear) വീഡിയോ അടുത്തിടെ ആണ് സോഷ്യല്‍ മീഡിയയില്‍ (social media) വൈറലായത്. കടയിൽ ഷോപ്പിം​ഗിനെത്തിയ (shopping) ഒരാളെപ്പോലെ യാതൊരു അപരിചിതത്വവും കൂടാതെ പെരുമാറിയ കരടി ലോസ് ഏഞ്ചൽസിലെ ഒരു റാൽഫ്സ് സ്റ്റോറിനുള്ളിലാണ് (store) കയറിയത്. 

ഇപ്പോഴിതാ സമാനമായ ഒരു സംഭവത്തിന്‍റെ ദൃശ്യം ആണ് സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. വിശന്ന് വലഞ്ഞ ഒരു കരടി വീടിനുള്ളിലെ അടുക്കളയിൽ അതിക്രമിച്ച് കയറി ഭക്ഷണം കട്ടു കഴിക്കുന്ന ദൃശ്യമാണിത്. കാലിഫോര്‍ണിയ സ്വദേശിയായ ഒരാളുടെ വീടിനുള്ളില്‍ കയറി കെഎഫ്‌സി ചിക്കനാണ് വിശപ്പ് സഹിക്കാനാകാതെ ഈ കരടി അകത്താക്കിയത്.

കാലിഫോര്‍ണിയയിലെ സിയേറ മാഡ്രെ സ്വദേശിയായ ജോണ്‍ ഹോള്‍ഡെന്റെ വീട്ടിലാണ് സംഭവം നടത്തിയത്. കഴിഞ്ഞ ആഴ്ചയിലാണ് പുറത്തു പോയി മടങ്ങി വന്ന ജോണ്‍ ഞെട്ടിക്കുന്ന ഈ കാഴ്ച കണ്ടത്. താന്‍ വാങ്ങി വച്ച കെഎഫ്‌സിയുടെ ചിക്കന്‍ ബക്കറ്റില്‍ നിന്ന് വയറുനിറയെ കഴിക്കുകയായിരുന്നു കാട്ടില്‍ നിന്നെത്തിയ ഈ 'അഥിതി'.

View post on Instagram

ജോണ്‍ തന്നെയാണ് ദൃശ്യം പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പിന്നീട് ജോണ്‍ വലിയ ശബ്ദങ്ങളുണ്ടാക്കിയാണ് ഇതിനെ പുറത്തേയ്ക്ക് ഓടിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ വീടിന്റെ പരിസരത്ത് ഇതിനുമുമ്പും ഇത്തരത്തില്‍ കരടികളെ കണ്ടിട്ടുണ്ടെന്നും ജോണ്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Also Read: ഇനി സ്വൽപം ഷോപ്പിം​ഗാവാം, സൂപ്പർമാർക്കറ്റിലെത്തിയ കരടി, വീ‍ഡിയോ

അതേസമയം, വിവാഹസൽക്കാര സ്ഥലത്തേക്ക് അപ്രതീക്ഷിതമായി എത്തിയ ഒരു കരടിയുടെ ദൃശ്യവും അടുത്തിടെ സൈബര്‍ ലോകത്ത് വൈറലായിരുന്നു. 

YouTube video player