സാധാരണഗതിയില്‍ വിവാഹാഘോഷങ്ങള്‍ക്കോ, സദ്യക്കോ ഇടയ്ക്ക് വച്ച് പകര്‍ത്തുന്ന ഫോട്ടോ എന്ന് പറയുമ്പോള്‍ വധൂവരന്മാരുടെയോ അവരുടെ പ്രിയപ്പെട്ടവരുടെയോ അല്ലെങ്കില്‍ വിവാഹത്തിനെത്തിയ അതിഥികളുടെയോ എല്ലാമായിരിക്കുമല്ലോ. എന്നാലിവിടെ നിങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്തൊരു അതിഥിയെ ആണ് ഫോട്ടോയില്‍ കാണുന്നത്.

രസകരമായ പല വാര്‍ത്തകളും അനുഭവകഥകളുമെല്ലാം സോഷ്യല്‍ മീഡിയ വഴി നാം അറിയാറുണ്ട്, അല്ലേ? ഇവയില്‍ പലതും നമ്മെ ഒരുപാട് ചിരിപ്പിക്കുകയോ സന്തോഷിപ്പിക്കുകയോ, അല്ലെങ്കില്‍ നമ്മളില്‍ വലിയ കൗതുകം പകരുകയോ എല്ലാം ചെയ്യാറുണ്ട്.

ഇക്കൂട്ടത്തില്‍ മൃഗങ്ങളുമായോ മറ്റ് ജീവികളുമായോ ബന്ധപ്പെട്ട് വരുന്ന വീഡിയോകളോ ചിത്രങ്ങളോ വാര്‍ത്തകളോ എല്ലാം മിക്കവരും പെട്ടെന്ന് ശ്രദ്ധിക്കാറുണ്ട്. അധികവും ഇവയെല്ലാം തന്നെ നമ്മളില്‍ കൗതുകമോ ആകാംക്ഷയോ നിറയ്ക്കുന്നതായിരിക്കും.

സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയിയല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് ഒരു വിവാഹസദ്യക്കിടെ പകര്‍ത്തിയ ചിത്രം. സാധാരണഗതിയില്‍ വിവാഹാഘോഷങ്ങള്‍ക്കോ, സദ്യക്കോ ഇടയ്ക്ക് വച്ച് പകര്‍ത്തുന്ന ഫോട്ടോ എന്ന് പറയുമ്പോള്‍ വധൂവരന്മാരുടെയോ അവരുടെ പ്രിയപ്പെട്ടവരുടെയോ അല്ലെങ്കില്‍ വിവാഹത്തിനെത്തിയ അതിഥികളുടെയോ എല്ലാമായിരിക്കുമല്ലോ. 

എന്നാലിവിടെ നിങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്തൊരു അതിഥിയെ ആണ് ഫോട്ടോയില്‍ കാണുന്നത്. ഒരു കരടിയാണ് വിവാഹസദ്യക്കിടെ അപ്രതീക്ഷിതമായി കയറിവന്നിരിക്കുന്നത്. 

യുഎസിലെ കൊളറാഡോയിലാണ് സംഭവം. ബ്രാൻഡണ്‍ മാര്‍ട്ടിനെസ്, കെയിലിൻ മെക്-റോസീ മാര്‍ട്ടിനെസ് എന്നിവരുടെ വിവാഹമായിരുന്നു ഇത്. സദ്യക്കുള്ള വിഭവങ്ങളെല്ലാം ഒരുക്കി വച്ചിരിക്കുന്നതിനിടെ എങ്ങനെയോ ഒരു കരടി ഇവിടേക്ക് വന്ന് കയറുകയായിരുന്നുവത്രേ. തുടര്‍ന്ന് അത് തയ്യാറാക്കി വച്ചിരുന്ന ഡിസേര്‍ട്ടുകളെല്ലാം എടുത്ത് കഴിച്ചു.

ഇതിനിടെ പകര്‍ത്തിയ ഫോട്ടോ പിന്നീട് കെയിലിൻ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. രസകരമായ ചിത്രവും സംഭവവും ഇതോടെ വൈറലാവുകയായിരുന്നു. വൈകാതെ തന്നെ വിവാഹം നടക്കുന്ന ഹാളിന്‍റെ ചാര്‍ജുള്ള സുരക്ഷാ ജീവനക്കാരെത്തി കരടിയെ പുറത്തിറക്കിയതിനാല്‍ ആര്‍ക്കും എതിരെ ആക്രമണമൊന്നും ഉണ്ടായില്ലെന്നും അതിനാല്‍ ഇത് രസകരമായൊരു അനുഭവമായി എന്നും കെയിലിൻ പറയുന്നു. എന്തായാലും വിവാഹത്തിന് ക്ഷണിക്കാതെ, തീര്‍ത്തും അപ്രതീക്ഷിതമായെത്തിയ ഈ അതിഥിയുടെ ഫോട്ടോ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 

Also Read:- 'ഒന്നും നോക്കണ്ട, കളിച്ചോ...'; കാവാലയ്യ പാട്ടിന് നൃത്തം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo