Asianet News MalayalamAsianet News Malayalam

നിങ്ങൾ താടിപ്രിയരാണോ, എങ്കിൽ ഇത് കൂടി അറിഞ്ഞോളൂ, പഠനം പറയുന്നത്

താടി വച്ച പുരുഷന്മാരിൽ ഉയർന്ന തരത്തിൽ ബാക്ടീരിയകൾ കണ്ടെത്തുകയും അത് ആരോ​ഗ്യത്തിന് അപകടകരമാകുന്ന ബാക്ടീരിയകളാണെന്നും ​സ്വിറ്റ്സർലാന്റിലെ ഹിർലാൻഡൻ ക്ലിനിക്കിലെ പ്രൊഫസറായ അൻഡ്രാസ് ഗട്സൈറ്റ് പറയുന്നു.18 നും 76നും ഇടയിൽ താടി വച്ച പുരുഷന്മാരിൽ പഠനം നടത്തുകയായിരുന്നു. 

Bearded men carry more germs than dogs; study
Author
Trivandrum, First Published Apr 16, 2019, 11:49 AM IST

വ്യത്യസ്ത രീതിയിൽ താടി വയ്ക്കുന്നത് ഇന്നത്തെ കാലത്ത് ട്രെന്റായി മാറിയിരിക്കുകയാണല്ലോ. സ്വിറ്റ്സർലാന്റിലെ ഹിർലാൻഡൻ ക്ലിനിക്കിലെ ഒരു സംഘം ​ഗവേഷകർ താടി വച്ച പുരുഷന്മാരെ വച്ച് പഠനം നടത്തുകയുണ്ടായി. താടി വച്ച പുരുഷന്മാരിൽ ബാക്ടീരിയ കൂടുതലുള്ളതായി കണ്ടെത്തി.

താടി വച്ച 18 പുരുഷന്മാരിലും 30 നായ്ക്കളിലെ രോമങ്ങളിലും ഒളിഞ്ഞുകിടക്കുന്ന ബാക്ടീരിയയുടെ അളവ് പരിശോധിക്കുകയായിരുന്നു. പുരുഷന്മാരുടെ താടിയിൽ ബാക്ടീരിയകളുടെ എണ്ണം കൂടുതലുള്ളതായി ​കണ്ടെത്തുകയും ചെയ്തു.

Bearded men carry more germs than dogs; study

നായ്ക്കളുടെ രോമത്തിൽ നിന്നുമാണോ പുരുഷന്മാർക്ക് താടിയിൽ ബാക്ടീരിയ പിടികൂടുന്നതെന്നറിയാൻ എംആർഐ സ്കാനർ ഉപയോ​ഗിച്ചിരുന്നതായും ​പ്രൊഫസർ അൻഡ്രാസ് ഗട്സൈറ്റ് പറയുന്നു. 18നും 76നും ഇടയിൽ താടി വച്ച പുരുഷന്മാരിലാണ്  പഠനം നടത്തിയത്. 

പുരുഷന്മാരുടെ താടിയിൽ ഉയർന്ന തരത്തിൽ ബാക്ടീരിയകൾ കണ്ടെത്തുകയും അത് ആരോ​ഗ്യത്തിന് അപകടകരമാകുന്ന ബാക്ടീരിയകളാണെന്നും ​ഗവേഷകർ പറയുന്നു.

Follow Us:
Download App:
  • android
  • ios