തലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. സ്ത്രീകളെയും പുരുഷന്മാരെയും ഇത് വളരെ ഭീകരമായി തന്നെ ബാധിക്കുന്നു. മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം. എന്നാല്‍ തലമുടി സംരക്ഷണത്തിന് മുട്ട സഹായകമാകുമെന്ന് കേട്ടിട്ടുണ്ടോ? 

പോഷകങ്ങളുടെ കലവറയാണ് മുട്ട. മുടിയുടെ ഘടനയെ സ്വാധീനിക്കാനും മുടി കൊഴിച്ചിൽ തടയാനുമെല്ലാം മുട്ടയിലെ പോഷകങ്ങൾ സഹായിക്കും. ഇതിനായി മുട്ട ഉപയോഗിച്ച് വീട്ടിൽ എളുപ്പം തയാറാക്കാവുന്ന ഹെയർ മാസ്ക് പരിചയപ്പെടാം. 

ഒരു പാത്രത്തില്‍ ഒരു മുട്ടയും മൂന്ന് ടീസ്പൂണ്‍ ഒലീവ് ഓയിലും എടുത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം തലയോട്ടിയിലും മുടിയിഴകളിലും നന്നായി തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ തല കഴുകണം. മുടിയുടെ സംരക്ഷണത്തിന് ഉത്തമമായ മാർഗമാണിത്. തലമുടി കൊഴിച്ചില്‍ തടയാനും മുടിക്ക് തിളക്കവും കരുത്തും ലഭിക്കാനും ഇത് സഹായിക്കും.

 

അതുപോലെ തന്നെ തൈരും മുട്ടയുടെ മഞ്ഞക്കരുവും ചേര്‍ത്ത് മിശ്രിതമാക്കി തലയോട്ടിയിലും മുടിയിലും പുരട്ടുന്നതും മുടിയിഴകളെ ഉറപ്പുള്ളതാക്കാന്‍ സഹായിക്കും. 

Also Read: തലമുടി കൊഴിച്ചിലുണ്ടോ? കോഫി കൊണ്ടുള്ള ഈ ഹെയർ പാക്കുകള്‍ പരീക്ഷിക്കാം...