ഒന്ന് വെയില്‍ അടിക്കുമ്പോഴോ പുറത്തേക്ക് ഒന്ന് ഇറങ്ങുമ്പോഴോ കരുവാളിപ്പ് ഉണ്ടാകുന്നത് പലരുടെയും പ്രശ്നമാണ്.  മുഖത്തെ കരുവാളിപ്പ് മാറാൻ തക്കാളി കൊണ്ട് ഒരുഗ്രൻ ഫേസ്പാക്ക് നോക്കാം. 

മുഖത്ത് ക്ലെൻസിങ്ങും സ്ക്രബ്ബും ചെയ്തതിന് ശേഷമാണ് പാക്ക് അപ്ലൈ ചെയ്യേണ്ടത്. ക്ലെൻസിംഗിന് ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഒരു ടീസ്പൂണ്‍ പയറുപൊടിയും എടുക്കാം. ഇത് നന്നായി യോജിപ്പിച്ച ശേഷം പകുതിക്ക് മുറിച്ച തക്കാളിക്കഷണം ഇതില്‍ മുക്കി മുഖത്ത് നല്ലവണ്ണം തേച്ചുപിടിപ്പിക്കാം. പത്തോ പതിനഞ്ചോ മിനിറ്റ് സമയം ഇങ്ങനെ വെച്ച ശേഷം കഴുകി കളയാം.

 

സ്ക്രബ്ബ്‌ ചെയ്യാനായി ചെറുനാരങ്ങാനീരും പഞ്ചസാരയും ചേര്‍ത്ത് യോജിപ്പിച്ച ശേഷം അത് തക്കാളിയുടെ മറുപകുതിയിലേക്ക് പതിയെ നിറയ്ക്കുക. ഇതുപയോഗിച്ച് മുഖം നന്നായി സ്ക്രബ്ബ്‌ ചെയ്യുക. ഇനി ഫേസ്‌പാക്ക് ഇടാം. അതിനായി ഒരു മുഴുവന്‍ തക്കാളി മുറിച്ച്, മികിസിയില്‍ നന്നായി അടിച്ചെടുക്കുക. ശേഷം ഇതിലേക്ക് രണ്ട് ടീസ്പൂണോളം കട്ടിത്തൈരും ഒരു പകുതി ചെറുനാരങ്ങയുടെ നീരും ഒരു സ്പൂണ്‍ തേനും ചേര്‍ക്കുക. എല്ലാം നന്നായി യോജിപ്പിച്ച് മുഖത്ത് തേക്കുക. പാക്ക് ഉണങ്ങി കഴിഞ്ഞാൽ അതിനു മുകളിലൂടെ ഒന്നോ രണ്ടോ തവണ വീണ്ടും പാക്ക് അപ്ലൈ ചെയ്യാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇട്ടാൽ മുഖത്തെ കരുവാളിപ്പും മാറും. വരണ്ട ചർമ്മമുള്ളവർക്ക് ഏറെ ഫലപ്രദമാണ്.

മലയാളചലച്ചിത്ര രംഗത്തെ മേക്കപ്പ്മാനായ പട്ടണം റഷീദിന്‍റെ മേക്കപ്പ് അക്കാദമിയുടെ ഫേസ്ബുക്ക് പേജില്‍ നല്‍കിയിരിക്കുന്ന ടിപ്പ്സില്‍ പറയുന്ന കാര്യമാണിത്.