Asianet News MalayalamAsianet News Malayalam

Skin Care: ചര്‍മ്മ സംരക്ഷണത്തിന് തണ്ണിമത്തൻ ഇങ്ങനെ ഉപയോഗിക്കാം...

99% വെള്ളം അടങ്ങിയ തണ്ണിമത്തൻ ചര്‍മ്മത്തിന് ഏറെ നല്ലതാണ്. ചര്‍മ്മത്തിന്‍റെ തിളക്കത്തിനും കരുവാളിപ്പ് മാറ്റാനുമൊക്കെ ഇവ നല്ലതാണ്. വരണ്ട ത്വക്കുള്ളവര്‍ തണ്ണിമത്തന്‍ മുഖത്ത് പുരട്ടുന്നത് ഏറെ ഗുണകരമാണ്. 

beauty benefits of watermelon face packs
Author
First Published Oct 2, 2022, 2:39 PM IST

തണ്ണിമത്തന്‍ കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല.  ധാരാളം വിറ്റാമിനുകളും പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയ തണ്ണിമത്തൻ  പല രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് എന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. തണ്ണിമത്തന്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന്  പഠനങ്ങള്‍ പോലും പറയുന്നുണ്ട്. ധാരാളം ഫൈബര്‍ അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നത് ദഹനം സുഖമമാക്കാനും സഹായിക്കും.

99% വെള്ളം അടങ്ങിയ തണ്ണിമത്തൻ ചര്‍മ്മത്തിന് ഏറെ നല്ലതാണ്. ചര്‍മ്മത്തിന്‍റെ തിളക്കത്തിനും കരുവാളിപ്പ് മാറ്റാനുമൊക്കെ ഇവ നല്ലതാണ്. വരണ്ട ത്വക്കുള്ളവര്‍  തണ്ണിമത്തന്‍ മുഖത്ത് പുരട്ടുന്നത് ഏറെ ഗുണകരമാണ്.

beauty benefits of watermelon face packs

 

തണ്ണിമത്തന്‍ കൊണ്ടുള്ള ചില ഫേസ് പാക്കുകള്‍ പരിചയപ്പെടാം. ​

ഒന്ന്...

മുഖത്തെ കരുവാളിപ്പ് മാറ്റാനും വെയിലേറ്റ് ചര്‍മ്മത്തിന്‍റെ നിറം മങ്ങിയാല്‍, നിറം വര്‍ധിപ്പിക്കാനും തണ്ണിമത്തനും തേനും സഹായിക്കും. ഇതിനായി രണ്ട് ടീസ്പൂണ്‍ വീതം തണ്ണിമത്തന്‍ ജ്യൂസും തേനും എടുക്കുക. ശേഷം ഇവ മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് ദിവസവും ചെയ്യുന്നത് മുഖത്തെ കരുവാളിപ്പ് അകറ്റാനും മുഖം തിളങ്ങാനും സഹായിക്കും.  

രണ്ട്...

ഒരു ടേബിൾസ്പൂൺ തണ്ണിമത്തൻ പൾപ്പും രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലും മിക്‌സ് ചെയ്യാം. ശേഷം മുഖത്തിടുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഇടാം. മുഖത്തിന് തിളക്കം ലഭിക്കാൻ ഈ പാക്ക് സഹായിക്കും. 

മൂന്ന്...

വരണ്ട ചർമത്തിനു പരിഹാരം കാണാൻ മികച്ചതാണ് തണ്ണിമത്തൻ - ചെറുനാരങ്ങ ഫേയ്സ് പാക്ക്. ഇതിനായി ഒരു ടീസ്പൂണ്‍ നാരങ്ങാ വെള്ളത്തിലേക്ക് അര ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുക.  ഈ മിശ്രിതം തണ്ണിമത്തന്‍ ജ്യൂസിനോടൊപ്പം ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

നാല്...

ചർമ്മത്തിന്‍റെ നിറം വർധിപ്പിക്കാനും മൃദുത്വം നൽകാനും ഏറ്റവും ഉത്തമമാണ് തൈര്. വെയിലേറ്റുള്ള കരുവാളിപ്പ് അകറ്റാന്‍ തണ്ണിമത്തനോടൊപ്പം തൈര് കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ഇതിനായി അല്‍പ്പം തണ്ണിമത്തന്‍ ജ്യൂസിനോടൊപ്പം ഒരു ടീസ്പൂണ്‍ തൈര് ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം.

അഞ്ച്...

ഒരു ബൗളിൽ മൂന്ന് ടീസ്പൂൺ തണ്ണിമത്തൻ പേസ്റ്റും ഒരു ടീസ്പൂൺ വെളളരിക്ക നീരും ഒരു ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടിയും ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി ഏകദേശം 15 മുതൽ 20 മിനിറ്റ് വരെ വയ്ക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. മുഖം തിളക്കമുള്ളതാക്കാൻ ഈ പാക്ക് സഹായിക്കും. 

Also Read: ചര്‍മ്മത്തിലെ വരൾച്ചയും കറുത്ത പാടുകളും; വെള്ളരിക്ക ഇങ്ങനെ ഉപയോഗിക്കാം...


Follow Us:
Download App:
  • android
  • ios