അമ്പത്തിമൂന്നാം വയസിലും തന്‍റെ ചര്‍മ്മരഹസ്യമെന്തൊണെന്ന് വെളിപ്പെടുത്തുകയാണ് നടി സീമ ജി നായർ. വര്‍ഷങ്ങളായി ഈ ടിപ്സ് പിന്തുടരുന്ന കൊണ്ടാണ് പ്രായം അമ്പതു കടന്നിട്ടും തന്‍റെ മുഖത്ത് ചുളിവുകള്‍ വീഴാത്തത് എന്നും സീമ പറയുന്നു.   

അമ്പത്തിമൂന്നാം വയസിലും തന്‍റെ ചര്‍മ്മരഹസ്യമെന്തൊണെന്ന് വെളിപ്പെടുത്തുകയാണ് നടി സീമ ജി നായർ. നടിയായിരുന്ന അമ്മ പങ്കുവച്ച ടിപ്‌സുകളാണിതെന്നും സീമ തന്‍റെ യൂട്യൂബ് ചാനലിലൂടെ പറയുന്നു. 

വര്‍ഷങ്ങളായി ഈ ടിപ്സ് പിന്തുടരുന്ന കൊണ്ടാണ് പ്രായം അമ്പതു കടന്നിട്ടും തന്റെ മുഖത്ത് ചുളിവുകള്‍ വീഴാത്തത് എന്നും സീമ പറയുന്നു. കസ്തൂരി‍മഞ്ഞളും തൈരും ചേര്‍ത്ത ഫേസ് പാക്കാണ് ആദ്യം സീമ പരിചയപ്പെടുത്തുന്നത്. ഇതിനായി നാടന്‍ കസ്തൂരിമഞ്ഞള്‍ പൊടിച്ചെടുക്കുകയാണ് ചെയ്യുന്നത്. ശേഷം രണ്ട് ടീസ്പൂണ്‍ കടലമാവിലേയ്ക്ക് അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് തൈരും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. 

അടുത്തതായി രാത്രി കിടക്കുംമുമ്പ് ഉപയോഗിക്കുന്ന സൗന്ദര്യക്കൂട്ടിനെ കുറിച്ചും താരം പങ്കുവച്ചു. കറ്റാർവാഴയുടെ ജെല്ലിലേയ്ക്ക് തേനും ചേർത്ത് മുഖത്ത് പുരട്ടുന്നത് ഏറെ നല്ലതാണന്നും സീമ പറയുന്നു. 

YouTube video player

Also Read: മുഖക്കുരുവിന്‍റെ പാടുകൾ അകറ്റാന്‍ ഇതാ ചില എളുപ്പവഴികൾ...

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏറ്റവും കൃത്യതയോടെ തത്സമയം അറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈവ് ടിവി കാണൂ...

YouTube video player