ഇപ്പോൾ ഏറ്റവും ട്രെൻഡിങ് 'മിനിമൽ മേക്ക്അപ്പ്' ലുക്കാണ്. ഫൗണ്ടേഷൻ ഇട്ട് കട്ടിയാക്കാതെ, മുഖത്തിന് ഒരു 'നാച്ചുറൽ ഫ്ലഷ്' കിട്ടണം. അതിന് നമ്മൾ ആശ്രയിക്കുന്നത് ലിപ് & ചീക്ക് ടിൻ്റിനെയാണ്. പക്ഷേ, വിലകൂടിയ ബ്രാൻഡുകൾക്ക് വേണ്ടി എന്തിനാണ് പൈസ കളയുന്നത്? 

ഹേയ്, ഇപ്പോൾ ഏറ്റവും ട്രെൻഡിങ് 'മിനിമൽ മേക്ക്അപ്പ്' ലുക്കാണ്. പഴയകാലത്തെ കട്ടിയുള്ള ലിപ്സ്റ്റിക്കുകളും പൗഡറുകളും ഇപ്പോൾ ഔട്ട് ഓഫ് ഫാഷനാണ്, ഏറ്റവും പുതിയ ഫാഷൻ ട്രെൻഡ് എന്താണെന്ന് ചോദിച്ചാൽ ജെൻ സി യുവത്വം ഒരേ സ്വരത്തിൽ പറയും: "നാച്ചുറൽ ഫ്ലഷ്" അതായത്, ഒരുപാട് മേക്കപ്പ് ഇല്ലാതെ തന്നെ ചുണ്ടുകൾക്കും കവിളുകൾക്കും സ്വാഭാവികമായ ഒരു ചുവപ്പ് നൽകുക.

ഈ 'നോ മേക്ക്അപ്പ്' ലുക്കിനായുള്ള ഏറ്റവും പുതിയ താരം DIY ലിപ് & ചീക്ക് ടിൻ്റ് ആണ്. വിലകൂടിയ സൗന്ദര്യവർധക വസ്തുക്കളെക്കാൾ, വീട്ടിൽത്തന്നെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഈ നാച്ചുറൽ ടിൻ്റുകൾക്ക് ആവശ്യക്കാർ ഏറെയാണ്. കെമിക്കലുകൾ പേടിക്കാതെ, കീശ കാലിയാക്കാതെ, ഈ ട്രെൻഡ് എങ്ങനെ ഏറ്റെടുക്കാമെന്ന് നോക്കാം.

എന്തുകൊണ്ട് DIY ടിൻ്റ് ജെൻ-സിയുടെ പ്രിയങ്കരമായി?

നാച്ചുറൽ ലുക്ക്: ടിൻ്റുകൾ കട്ടിയുള്ള ലിപ്സ്റ്റിക്കുകൾ പോലെയല്ല, അവ ചർമ്മത്തിൽ വേഗത്തിൽ അലിഞ്ഞുചേരുകയും കവിളുകൾക്ക് ഒരു 'ഫ്രഷ് ലുക്ക്' നൽകുകയും ചെയ്യുന്നു.

ഒരേ ഉപയോഗം: ചുണ്ടിനും കവിളിനും ഒരേ സമയം ഉപയോഗിക്കാം എന്നതിനാൽ മേക്കപ്പ് ലളിതമാക്കാം. പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്നതിനാൽ പരിസ്ഥിതി സൗഹൃദപരമായ ഒരു തിരഞ്ഞെടുപ്പുകൂടിയാണിത്.

ബഡ്ജറ്റ് ഫ്രണ്ട്ലി: ഏറ്റവും കുറഞ്ഞ ചിലവിൽ വീട്ടിലിരുന്ന് ഇഷ്ടമുള്ള ഷേഡുകൾ ഉണ്ടാക്കാം.

സ്വയം ഉണ്ടാക്കാം: രണ്ട് എളുപ്പവഴികൾ

ജെൻ-സിക്ക് എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന, സോഷ്യൽ മീഡിയയിൽ വൈറലായ രണ്ട് DIY ടിൻ്റ് റെസിപ്പികൾ താഴെ നൽകുന്നു:

  • ബീറ്റ്‌റൂട്ട് ടിൻ്റ്

ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതും മികച്ച ഫലം നൽകുന്നതുമായ രീതിയാണിത്. ബീറ്റ്‌റൂട്ടിൻ്റെ സ്വാഭാവിക നിറം കാരണം ഇതിന് നല്ല ചുവപ്പ് ലഭിക്കും.

ആവശ്യമുള്ളവ: ബീറ്റ്റൂട്ട് നീര് (1 ടേബിൾ സ്പൂൺ), കറ്റാർവാഴ ജെൽ (1/2 ടേബിൾ സ്പൂൺ), വെളിച്ചെണ്ണ അല്ലെങ്കിൽ പെട്രോളിയം ജെല്ലി (അര ടീസ്പൂൺ).

തയ്യാറാക്കുന്ന വിധം:ബീറ്റ്റൂട്ട് നന്നായി അരച്ച് നീരെടുക്കുക. ഒരു ചെറിയ പാത്രത്തിൽ ബീറ്റ്റൂട്ട് നീരും കറ്റാർവാഴ ജെല്ലും ചേർത്ത് നന്നായി ഇളക്കുക. അവസാനം അൽപം വെളിച്ചെണ്ണയോ ജെല്ലിയോ ചേർക്കുന്നത് ടിൻ്റിന് കട്ടിയും ഈർപ്പവും നൽകും. ഇവയെല്ലാം നന്നായി യോജിപ്പിച്ച് ഒരു ചെറിയ എയർടൈറ്റ് പാത്രത്തിൽ സൂക്ഷിക്കുക. ഫ്രിഡ്ജിൽ വെച്ചാൽ കൂടുതൽ കാലം ഉപയോഗിക്കാം.

  •  ക്വിക്ക് വാസ്‌ലിൻ ടിൻ്റ്

വേഗത്തിൽ ഒരു ടിൻ്റ് ആവശ്യമാണെങ്കിൽ ഈ രീതി ഉപയോഗിക്കാം.

ആവശ്യമുള്ളവ: പെട്രോളിയം ജെല്ലി (വാസ്‌ലിൻ), ഭക്ഷ്യയോഗ്യമായ ചുവപ്പ് നിറം (Food Colour) അല്ലെങ്കിൽ പഴയ ചുവപ്പ് ലിപ്സ്റ്റിക് (കുറഞ്ഞ അളവിൽ).

തയ്യാറാക്കുന്ന വിധം: ആവശ്യത്തിന് പെട്രോളിയം ജെല്ലി എടുത്ത് ഒരു സ്പൂണിലോ ചെറിയ പാത്രത്തിലോ ഇടുക. ഇതിലേക്ക് ഒരു തുള്ളി ഭക്ഷ്യയോഗ്യമായ ചുവപ്പ് നിറം ചേർക്കുക. (അളവ് കൂടിയാൽ കടും നിറമാകും). രണ്ടും നന്നായി മിക്സ് ചെയ്ത് ലിപ് ബാമായി ഉപയോഗിക്കാം. ചുവപ്പ് ലിപ്സ്റ്റിക് ആണ് ഉപയോഗിക്കുന്നതെങ്കിൽ ഒരു ചെറിയ കഷ്ണം ചേർത്ത് ചൂടാക്കിയ ശേഷം മിക്സ് ചെയ്യുന്നത് എളുപ്പമാണ്.

ടിൻ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ;

ഈ ടിൻ്റ് ഉപയോഗിക്കുമ്പോഴാണ് 'അസ്ഥറ്റിക് ലുക്ക്' ലഭിക്കുന്നതിൻ്റെ രഹസ്യം.

ചുണ്ടിൽ: ചുണ്ടിൻ്റെ മധ്യഭാഗത്ത് മാത്രം ടിൻ്റ് ഡോട്ട് ചെയ്യുക. എന്നിട്ട് വിരൽ കൊണ്ട് ചുണ്ടിൻ്റെ എല്ലാ ഭാഗത്തേക്കും മൃദുവായി തടവി യോജിപ്പിക്കുക. ഇത് സ്വാഭാവികമായ ചുവപ്പ് നൽകും.

കവിളിൽ : ടിൻ്റ് കവിളിൽ നേരിട്ട് പുരട്ടാതെ, ആദ്യം വിരൽത്തുമ്പിൽ എടുക്കുക. ശേഷം കവിളുകളുടെ ഉയർന്ന ഭാഗത്ത് (Cheekbones) കുറഞ്ഞ അളവിൽ ഡോട്ട് ചെയ്യുക. തുടർന്ന് വേഗത്തിൽ തടവി യോജിപ്പിക്കുക.

ഇതാണ് ജെൻ-സിയുടെ വൈറൽ 'ഫ്ലഷ്' ലുക്ക്. രാസവസ്തുക്കളില്ലാത്തതും പോക്കറ്റിലൊതുങ്ങുന്നതുമായ ഈ DIY ടിൻ്റുകൾ ഉപയോഗിച്ച് നിങ്ങളും നാച്ചുറൽ ലുക്ക് സ്വന്തമാകു.