Asianet News MalayalamAsianet News Malayalam

ട്രാഫിക് സിഗ്നലില്‍ ഇഷ്ടം പോലെ സമയം; ബസ് ഡ്രൈവര്‍ ചെയ്യുന്നത് എന്താണെന്ന് നോക്കിക്കേ...

പലപ്പോഴും ദീര്‍ഘനേരം ട്രാഫിക്കില്‍ കുടുങ്ങിപ്പോകുന്ന ആളുകള്‍ തങ്ങളുടെ രോഷവും നിരാശയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. എന്നാലിപ്പോഴിതാ ബംഗലൂരുവില്‍ നിന്ന് വ്യത്യസ്തമായൊരു വീഡിയോ ആണ് ട്രാഫിക് ബ്ലോക്കുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. 

bengaluru bus driver eats lunch during traffic jam hyp
Author
First Published Jun 1, 2023, 3:20 PM IST

ഓരോ ദിവസം കൂടുംതോറും നഗരപ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക് കൂടിവരുന്ന കാഴ്ചയാണ് ഇന്ന് കാണാനാകുന്നത്. എത്ര നിയന്ത്രിച്ചാലും എന്തെങ്കിലും ചെറിയൊരു പരിപാടിയോ മറ്റോ ഉണ്ടായാല്‍ പോലും സ്തംഭിക്കുന്ന അവസ്ഥയാണ് പല നഗരങ്ങളും അഭിമുഖീകരിക്കുന്നത്.

പ്രത്യേകിച്ച് മെട്രോ നഗരങ്ങളിലെ ട്രാഫിക്കിനെ കുറിച്ച് പറയാതിരിക്കുകയാണ് നല്ലത്. അത്രയും പ്രശ്നമാണ് ഇത്തരം കേന്ദ്രങ്ങളിലെ ഗതാഗതക്കുരുക്ക്. ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ടതാണ് ബംഗലൂരുവിലെ ഗതാഗത പ്രശ്നം. 

പലപ്പോഴും ദീര്‍ഘനേരം ട്രാഫിക്കില്‍ കുടുങ്ങിപ്പോകുന്ന ആളുകള്‍ തങ്ങളുടെ രോഷവും നിരാശയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. എന്നാലിപ്പോഴിതാ ബംഗലൂരുവില്‍ നിന്ന് വ്യത്യസ്തമായൊരു വീഡിയോ ആണ് ട്രാഫിക് ബ്ലോക്കുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. 

ബംഗലൂരുവിലെ സില്‍ക് ബോര്‍ഡ് ജംഗ്ഷനില്‍ നിന്നുള്ളതാണ് ഈ കാഴ്ച. സായ് ചന്ദ് എന്ന യുവാവാണ് വീഡ‍ിയോ ആദ്യമായി പങ്കുവച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.  നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.

സംഗതി എന്തെന്നാല്‍, ട്രാഫിക് സിഗ്നലില്‍ കുടുങ്ങിക്കിടക്കവേ ധാരാളം സമയം കിട്ടിയതോടെ ഒരു ബസ് ഡ്രൈവര്‍ ഡ്രൈവിംഗ് സീറ്റിലിരുന്ന് കൊണ്ട് തന്നെ ഉച്ചഭക്ഷണം കഴിച്ച് പൂര്‍ത്തിയാക്കുന്നതാണ് വീഡിയോ. വളരെ സാവധാനമാണ് ഇദ്ദേഹം തന്‍റെ ഭക്ഷണം കഴിച്ചുതീര്‍ക്കുന്നത്. ശേഷം വെള്ളം കുടിക്കുന്നതും എല്ലാം വീഡിയോയില്‍ കാണാം.

അതായത്, നമ്മള്‍ ശരിക്കും ഉച്ചഭക്ഷണത്തിന് ബ്രേക്ക് എടുത്താല്‍ എങ്ങനെയാണോ കഴിക്കുക, അത്രയും സമാധാനത്തോടെയാണ് ഇദ്ദേഹം ഭക്ഷണം കഴിക്കുന്നത്. ബംഗലൂരുവിലെ ഗതാഗതക്കുരുക്കിനെ കുറിച്ച് പറയാൻ ഇതിലും നല്ല ദൃശ്യം കിട്ടില്ലെന്നാണ് ബംഗലൂരുവില്‍ നിന്ന് തന്നെയുള്ളവര്‍ വീഡിയോയ്ക്ക് താഴെ കമന്‍റായി കുറിച്ചിരിക്കുന്നത്. 'ലഞ്ച്' മാത്രമല്ല ഇങ്ങനെയാണെങ്കില്‍ 'ഡിന്നര്‍'ഉം ഇവിടെ തന്നെ ഇരുന്ന് ആകാമെന്നും ചിലര്‍ കമന്‍റായി കുറിച്ചിരിക്കുന്നു. എന്തായാലും വീഡിയോ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു എന്ന് നിസംശയം പറയാം. 

വീഡിയോ കണ്ടുനോക്കൂ...

 

Also Read:- പായ ചുരുട്ടും പോലെ പുതുതായി പണി കഴിഞ്ഞ റോഡ് ചുരുട്ടുന്നു; വിചിത്രമായ രംഗങ്ങളുമായി വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

Latest Videos
Follow Us:
Download App:
  • android
  • ios