പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ തടയാന്‍ സാധിക്കും.

താരനെന്ന വില്ലനെ പലരും ഭയപ്പെടുന്നുണ്ട്. താരന്‍ മൂലം തലമുടി കൊഴിച്ചില്‍ വരെ ഉണ്ടാകാം. പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ തടയാന്‍ സാധിക്കും.

Add Asianetnews as a Preferred SourcegooglePreferred

താരനകറ്റാൻ സഹായിക്കുന്ന ചില ഹെയര്‍ മാസ്കുകളെ പരിചയപ്പെടാം...

ഒന്ന്...

താരന്‍ അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് തൈര്. ആന്‍റി ഇൻഫ്ളമേറ്ററി സവിശേഷതയും ശിരോചർമ്മം തണുപ്പിക്കുന്ന ഗുണങ്ങളും താരനെ അകറ്റാനുള്ള കഴിവും ഇവയ്ക്കുണ്ട്. ഇതിനായി അര കപ്പ് തൈരിലേയ്ക്ക് പപ്പായ പള്‍പ്പ് ചേര്‍ത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുടിയില്‍ പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയാം.

രണ്ട്...

താരന്‍ അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് ഉലുവ. ഇതിനായി ആദ്യം ഒരു കപ്പ് ഉലുവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവയ്ക്കുക. അടുത്ത ദിവസം രാവിലെ ഇതെടുത്ത് നന്നായി അരച്ചെടുക്കുക. അതിലേക്ക് ഒരു മുട്ടയുടെ മഞ്ഞ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം. 

മൂന്ന്...

കറ്റാര്‍വാഴയുടെ ജെല്ലും താരന്‍ അകറ്റാന്‍ സഹായിക്കും. ഇതിനായി കറ്റാര്‍വാഴയുടെ ജെല്‍ ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം. 

നാല്...

ടീ ട്രീ ഓയിലും വെളിച്ചെണ്ണയും തുല്യ അളവില്‍ എടുത്ത് ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം. 

അഞ്ച്...

ഉള്ളിയുടെ നീരും നാരങ്ങാ നീരും സമം ചേര്‍ത്ത് യോജിപ്പിച്ച് തലയില്‍ പുരട്ടുന്നത് താരനും തലയോട്ടിയിലെ ചൊറിച്ചിലും മാറാന്‍ സഹായിക്കും.

ആറ്...

ഒരു പഴം ഉടച്ചതിലേയ്ക്ക് ഒരു ടീസ്പൂൺ ഒലീവ് ഓയിൽ മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കാം. ശേഷം ഇതിലേയ്ക്ക് ഒരു സ്പൂൺ തൈരും കൂടി ചേർത്ത് ഇളക്കാം. ഇനി ഈ മിശ്രിതം തലയിൽ നന്നായി തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

Also Read: മുഖത്തെ ചുളിവുകളും കറുത്ത പാടുകളും അകറ്റാന്‍ പരീക്ഷിക്കാം മത്തങ്ങ കൊണ്ടുള്ള ഈ ഫേസ് പാക്കുകള്‍...

youtubevideo