1989ല്‍ പുറത്തിറങ്ങിയ 'മേം നേ പ്യാര്‍ കിയാ' എന്ന ഹിറ്റ് ചിത്രത്തിലൂടെ സല്‍മാന്‍ ഖാന്റെ നായികയായി സിനിമയിലെത്തിയ നടിയാണ് ഭാഗ്യശ്രീ. പിന്നീട് ചില കന്നഡ, തെലുങ്ക് മറാത്തി ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഭാഷകളില്‍ അഭിനയിച്ച താരം വിവാഹശേഷം തുടര്‍ച്ചയായ ഇടവേളകള്‍ എടുക്കുകയായിരുന്നു. 

 

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത ബോളിവുഡിലെ മറ്റ് താരങ്ങളെ പോലെ തന്നെയാണ് 51കാരിയായ ഭാഗ്യശ്രീയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍  ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുമുണ്ട്.  ഇപ്പോഴിതാ തന്‍റെ 'ഫിറ്റ്നസ്' യാത്രയാണ് ഭാഗ്യശ്രീ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 

 

 

ജിമ്മില്‍ സ്ഥിരമായി പോകുന്നയാളാണ് താരം എന്നും വീഡിയോയില്‍ നിന്നും വ്യക്തമാണ്.  താരം ചെയ്തിരുന്ന വ്യായാമരീതികള്‍ ഏതൊക്കെയാണെന്നും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ജിമ്മില്‍ പോകാന്‍ കഴിയാത്തതിലെ നിരാശയും താരത്തിന്‍റെ ഈ പോസ്റ്റില്‍ നിന്ന് വ്യക്തമാണ്. 

 

 

താന്‍ വര്‍ക്കൗട്ട് ചെയ്യാന്‍ തുടങ്ങിയിട്ട് വളരെ കുറച്ച് വര്‍ഷങ്ങളെ ആയിട്ടുള്ളൂ എന്നും ഭാഗ്യശ്രീ പറയുന്നു. ഇപ്പോഴും വൈകിയിട്ടില്ല , നിങ്ങള്‍ക്കും വര്‍ക്കൗട്ട് തുടങ്ങാം എന്നും താരം ആരാധകരോട് പറഞ്ഞു. 

 

 

ലോക്ക്ഡൗണ്‍ കാലത്ത് വീട്ടില്‍ ഇരുന്ന് ചെയ്യാവുന്ന വര്‍ക്കൗട്ടുകളെ കുറിച്ചും താരം ഒരു വീഡിയോയിലൂടെ പങ്കുവച്ചു. ഭര്‍ത്താവിനൊപ്പം വര്‍ക്കൗട്ട് ചെയ്യുന്ന രസകരമായ വീഡിയോയും ഭാഗ്യശ്രീ ആരാധകര്‍ക്കായി അടുത്തിടെ പങ്കുവച്ചിരുന്നു. 
 

 

Also Read: 96 കിലോയിൽ നിന്ന് ഈ മേക്കോവറിലേക്ക്; പുതിയ വീഡിയോയുമായി സാറ അലി ഖാന്‍...