'മേം നേ പ്യാര്‍ കിയാ' എന്ന ഹിറ്റ് ചിത്രത്തിലൂടെ സല്‍മാന്‍ ഖാന്റെ നായികയായി സിനിമയിലെത്തിയ നടിയാണ് ഭാഗ്യശ്രീ. പിന്നീട് ചില കന്നഡ, തെലുങ്ക് മറാത്തി ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഭാഷകളില്‍ അഭിനയിച്ച താരം വിവാഹശേഷം തുടര്‍ച്ചയായ ഇടവേളകള്‍ എടുക്കുകയായിരുന്നു. 

എന്നാല്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത നടിയാണ് 51കാരിയായ ഭാഗ്യശ്രീ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ ഫിറ്റ്നസ് വീഡിയോകളും ചര്‍മ്മ സംരക്ഷണത്തിന് വേണ്ട ടിപ്സുകളുമൊക്കെയായി എത്താറുണ്ട്. ഇപ്പോഴിതാ ചര്‍മ്മം സുന്ദരമായി ഇരിക്കണമെങ്കിൽ അത് എപ്പോഴും മോയ്സിച്വറൈസ്ഡും ഹൈഡ്രേറ്റഡും ആയിരിക്കണമെന്നാണ് ഭാഗ്യശ്രീ പറയുന്നത്. 

അതിനായി ഗ്ലിസറിൻ ഉപയോഗിക്കണമെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെ പറഞ്ഞു. രാസവസ്തുക്കളെ പൂർണമായി ഒഴിവാക്കി ചർമ്മം മോയിസ്ച്വറൈസ് ചെയ്യാനുള്ള മികച്ച മാർഗം ആണ് ഗ്ലിസറിന്‍ എന്നും ഭാഗ്യശ്രീ പറയുന്നു. 

 

ഗ്ലിസറിന്‍ മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. കണ്ണിൽ ആകാതെ ശ്രദ്ധിക്കണമെന്നും താരം ഓര്‍മ്മിപ്പിച്ചു. അതുപോലെ തന്നെ, ചർമ്മത്തിലെ ജലാംശം നിലനിർത്താൻ ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു.

Also Read: മുഖത്തെ ചുളിവുകൾ മാറാൻ വീട്ടിലുണ്ട് നാല് പ്രതിവിധികള്‍...