മഞ്ഞ നിറത്തിലുള്ള ലെഹങ്കയില്‍ തിളങ്ങിനില്‍ക്കുന്ന തന്‍റെ ചിത്രങ്ങളാണ് ഭാമ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. കൊച്ചിയിലെ ഡിസൈനര്‍മാരായ ടി ആന്‍ഡ് എം ബൈ മരിയ ടിയ മരിയ ആണ് ലെഹങ്ക ഡിസൈന്‍ ചെയ്തത്. 

മെഹന്ദി കല്യാണത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാമ. മഞ്ഞ നിറത്തിലുള്ള ലെഹങ്കയില്‍ തിളങ്ങിനില്‍ക്കുന്ന തന്‍റെ ചിത്രങ്ങളാണ് ഭാമ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. കൊച്ചിയിലെ ഡിസൈനര്‍മാരായ ടി ആന്‍ഡ് എം ബൈ മരിയ ടിയ മരിയ ആണ് ലെഹങ്ക ഡിസൈന്‍ ചെയ്തത്. മഞ്ഞയില്‍ ചെറിയ ബീഡ്സ് വര്‍ക്കാണ് ലെഹങ്കയില്‍ ചെയ്തിരിക്കുന്നത്. 

കോട്ടയം വിന്‍ഡ്‌സോര്‍ ഹോട്ടലില്‍ വെച്ചായിരുന്നു ഭാമയുടെ മെഹന്ദി കല്യാണം നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കറുപ്പും ഗ്രേ കളറും ചേര്‍ന്ന വസ്ത്രമായിരുന്നു ഭാമ ധരിച്ചെത്തിയത്. വിവാഹനിശ്ചയത്തിന് പിങ്ക് ലെഹങ്കയാണ് ഭാമ ധരിച്ചത്. അതും ടി ആന്‍ഡ് എം ബൈ മരിയ ടിയ മരിയ ആണ് ഡിസൈന്‍ ചെയ്തതായിരുന്നു. 

വ്യവസായിയായ അരുണാണ് ഭാമയുടെ പ്രതിശ്രുത വരന്‍. കൊച്ചിയിൽ താമസിക്കുന്ന അരുൺ ജഗദീശ് വളർന്നതു കാനഡയിലാണ്. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ് അരുണ്‍.

View post on Instagram

കൊച്ചിയിൽ സ്ഥിരതാമസമായ ഇവർ വർഷങ്ങളായി ദുബായിയിൽ ബിസിനസ് ചെയ്യുന്നു. ഭാമയുടെ കുടുംബ സുഹൃത്തുക്കള്‍ കൂടിയാണിവര്‍. കൊച്ചി റമദ റിസോട്ടില്‍ വെച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്. 

View post on Instagram

ജനുവരി 30ന് കോട്ടയത്തു വച്ചാണ് വിവാഹം. പ്രണയവിവാഹമല്ലെന്നും വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമാണെന്നും ഭാമ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 

View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram