മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ഭാവന. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ താരം. മലയാള സിനിമയില്‍ താരത്തെ ഇപ്പോള്‍ കാണാറില്ലങ്കിലും കനഡയും തെലുങ്കിലും സജ്ജീവമാണ്. ഭാവനയുടെ പുതിയ ചില ചിത്രങ്ങളാണ് ഇപ്പോള്‍  സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

കൊച്ചിയിലെ പ്രമുഖ വസ്ത്ര വിപണിയായ ലേബൽ എം ഡിസൈനേഴ്സിന്‍റെ ബ്രൈഡല്‍ ലുക്കിലാണ് ഭാവന എത്തുന്നത്.   '2020ലെ ബ്രഡല്‍ ലുക്ക്' എന്ന പേരിലാണ് ലേബൽ എം പുതിയ കളക്ഷന്‍സ് അവതരിപ്പിക്കുന്നത്. ലെഹങ്കയിലും സാരിയിലും അതിസുന്ദരിയായാണ് ഭാവന  എത്തുന്നത്. മുന്‍പും ലേബല്‍ എമ്മിന് വേണ്ടി ഭാവന മോഡലായിട്ടുണ്ട്.