ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ മിടുക്കിയാണ് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര. എന്നാല്‍ വസ്ത്രധാരണത്തിന്‍റെ പേരില്‍ പലപ്പോഴും താരം ട്രോളുകള്‍ വാങ്ങി കൂട്ടിയിട്ടുണ്ട്. അടുത്തിടെ ഗ്രാമി അവാര്‍ഡില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ധരിച്ച ഗൗണും പ്രിയങ്കയ്ക്ക് വിമര്‍ശനങ്ങളാണ് നല്‍കിയത്.

ഇപ്പോഴിതാ പ്രിയങ്കയെ കോപ്പി ചെയ്‌തെത്തിയെന്നു പറഞ്ഞ്‌ ബോളിവുഡ് ഭൂമി പട്‌നേക്കറിനെയും ഫാഷനിസ്റ്റകള്‍ വിമര്‍ശിക്കുകയാണ്. റാഫ് ആന്‍ഡ് റസ്സോ കളക്ഷന്റെ മാസ്റ്റര്‍പീസ് ഡിസൈനര്‍ ഗൗണ്‍ ആയിരുന്നു അന്ന് പ്രിയങ്കയ്ക്ക് വിമര്‍ശനങ്ങളും ട്രോളുകളും നല്‍കിയത്. 

 

 

72 ലക്ഷംരൂപയുടെ വെള്ളനിറത്തിലുള്ള സാറ്റിന്‍ ഗൗണിന് ഇറക്കം കൂടിയ നെക്ക് ലൈന്‍ ആയിരുന്നു. ഇതിനു സമാനമായ ഡ്രസ്സാണ് ഇപ്പോള്‍ ഭൂമിയും ധരിച്ചത്. ബ്ലഷ് പിങ്ക് കളറിലുള്ള ഗൗണില്‍ തിളങ്ങിയ ചിത്രങ്ങള്‍ ഭൂമി തന്നെയാണ് തന്‍റെ ട്വിറ്ററിലൂടെ പങ്കുവെച്ചത്. 

 

 

എന്നാല്‍  ഗൗണില്‍ പ്രിയങ്കയുടേതിന് സമാനമായ ഇറക്കംകൂടിയ നെക്ക് ലൈനാണ് എല്ലാവരും ശ്രദ്ധിച്ചത്. ഇത് പ്രിയങ്കയെ കണ്ട് കോപ്പിയടിച്ചതാണോ എന്നാണ് കൂടുതല്‍ പേരും ഭൂമിയോട് ചോദിച്ചതും. 

 

 

എന്നാല്‍ സോനം കപൂറും ജാന്‍വി കപൂറുമൊക്കെ മുന്‍പ് ഇറക്കംകൂടിയ നെക്ക് ലൈനുള്ള വസ്ത്രങ്ങള്‍ ധരിച്ചിട്ടുണ്ട്.