2010 ല്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കുതിരയായി ഗിന്നസ് ബുക്ക് ഓഫ് സര്‍ട്ടിഫിക്കറ്റ് നല്‍കി. അന്ന് വെറും ഒൻപത് വയസ്സായിരുന്നു ജേക്കിന്റെ പ്രായം.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കുതിരയായ ബിഗ് ജേക്ക് 20ാം വയസ്സിൽ ചത്തു. 6 അടി, 10 ഇഞ്ച് ഉയരവും 1,136 കിലോഗ്രാം ഭാരവുമാണ് ജേക്കിന് ഉണ്ടായിരുന്നത്. ജെറി ഗില്‍‌ബെര്‍ട്ടിനും ഭാര്യ വലീഷ്യ ഗില്‍‌ബെര്‍ട്ടിനുമൊപ്പം പോയ്‌നെറ്റിലെ സ്മോക്കി ഹോളോ കുടുംബത്തിനൊപ്പമായിരുന്നു ജേക്ക് താമസിച്ച് വന്നത്.

 രണ്ടാഴ്ച്ച മുമ്പാണ് ജേക്ക് ഞങ്ങളെ വിട്ട് പോയത്. ഞങ്ങള്‍ അവനെ ഒരു തീയതിയില്‍ ഓര്‍മിക്കാന്‍ ആഗ്രഹിക്കുന്നില്ല - ഇത് ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഒരു ദാരുണമായ സംഭവമാണ്...- വലീഷ്യ ഗില്‍‌ബെര്‍ട്ട് പറഞ്ഞു.

2010 ല്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കുതിരയായി ഗിന്നസ് ബുക്ക് ഓഫ് സര്‍ട്ടിഫിക്കറ്റ് നല്‍കി. അന്ന് വെറും ഒൻപത് വയസ്സായിരുന്നു ജേക്കിന്റെ പ്രായം. 'ജേക്ക് ഒരു സൂപ്പര്‍സ്റ്റാറായിരുന്നു, അവന്‍ അങ്ങേയറ്റം കഴിവുള്ളവനായിരുന്നു,' ഉടമ ജെറി ഗില്‍ബെര്‍ട്ട് ഡബ്ല്യുഎംടിവിയോട് പറഞ്ഞു.

മരുഭൂമി പോലെ കിടന്നിരുന്ന ഭൂമി; പത്ത് വര്‍ഷം കൊണ്ട് മനോഹരമായ കാട്