ആലിപ്പഴം എന്നാല്‍ വെള്ളത്തുള്ളികള്‍ തന്നെ കട്ടിയായി വീഴുന്നതാണ്. അത് ഭൂമിയിലെത്തി വൈകാതെ തന്നെ അലിഞ്ഞും പോകും. പക്ഷേ വെള്ളത്തുള്ളികളല്ലേ ഇത് ഇത്തിരി കട്ടി ആയാലും എന്താണ്, അപകടമൊന്നുമില്ലല്ലോ എന്ന് ചിന്തിച്ചെങ്കില്‍ തെറ്റി, കെട്ടോ.

മഴ പെയ്യുന്നതിനിടെ ആലിപ്പഴം വീഴുന്നത് കണ്ടിട്ടുണ്ടോ? ഇത് കണ്ടിട്ടുള്ളവര്‍ക്കെല്ലാം രസകരമായൊരു ഓര്‍മ്മ, അനുഭവം ഒക്കെയായിരിക്കും ആലിപ്പഴം വീഴുന്നത്. മഴയത്ത് ഓടിനടന്ന് ആലിപ്പഴം പെറുക്കിയെടുത്ത് കഴിക്കുന്നതും, പരസ്പരം അതുവച്ച് എറിയുന്നതും എല്ലാം രസകരമായ കാര്യങ്ങള്‍ തന്നെയാണ്.

ആലിപ്പഴം എന്നാല്‍ വെള്ളത്തുള്ളികള്‍ തന്നെ കട്ടിയായി വീഴുന്നതാണ്. അത് ഭൂമിയിലെത്തി വൈകാതെ തന്നെ അലിഞ്ഞും പോകും. പക്ഷേ വെള്ളത്തുള്ളികളല്ലേ ഇത് ഇത്തിരി കട്ടി ആയാലും എന്താണ്, അപകടമൊന്നുമില്ലല്ലോ എന്ന് ചിന്തിച്ചെങ്കില്‍ തെറ്റി, കെട്ടോ.

ഇപ്പോഴിതാ ഇറ്റലിയിലെ വിവിധയിടങ്ങളില്‍ നിന്ന് പുറത്തുവരുന്ന വൈറലായ വീഡിയോകള്‍ കാണിക്കുന്നത് ആലിപ്പഴം പൊഴിയുന്നതും ചില സന്ദര്‍ഭങ്ങളില്‍ വലിയ അപകടം ആകുമെന്നാണ്. ഇറ്റലിയിലെ നോര്‍ത്തേണ്‍ വെനെറ്റോ മേഖലയില്‍ പട്ടണത്തിലും ചില ഗ്രാമങ്ങളിലുമായി ഉണ്ടായ ആലിപ്പഴം വീഴ്ചയില്‍ നൂറോളം പേര്‍ക്കാണത്രേ പരുക്ക് പറ്റിയിരിക്കുന്നത്. 

ശക്തമായ കാറ്റായിരുന്നു ഇവിടങ്ങളില്‍ ആദ്യമുണ്ടായതത്രേ. തുടര്‍ന്ന് ചെറിയ മഴയ്ക്കൊപ്പം കല്ലുമഴ പോലെ ആലിപ്പഴം വര്‍ഷിക്കാൻ തുടങ്ങി. ടെന്നിസ് ബോള്‍ വലുപ്പത്തിലുള്ള ആലിപ്പഴം എന്നാണ് ഇവിടെയുള്ളവര്‍ തന്നെ ഇതിനെ വിശേഷിപ്പിക്കുന്നത്. 

കയ്യില്‍ നാണയവും ആലിപ്പഴവും വച്ച് ഇതിന്‍റെ വലുപ്പം വേര്‍തിരിച്ചറിയാൻ കഴിയും വിധത്തില്‍ പിടിച്ച് വീഡിയോയിലുള്‍പ്പെടുത്തിയിട്ടുണ്ട് പലരും. ആലിപ്പഴം വര്‍ഷിക്കുന്നതുമായി ബന്ധപ്പെട്ട് രസകരമായ ഓര്‍മ്മകളുള്ളവര്‍ക്ക് പോലും കാണുമ്പോള്‍ നെഞ്ചൊന്ന് നടുങ്ങുന്ന കാഴ്ചകളാണ് ഇവിടെ നിന്നുള്ള വീഡിയോകളിലുള്ളത്. 

വീഡിയോ...

Scroll to load tweet…

വലിയ ശബ്ദത്തിലും ഊക്കിലും ഇടതടവില്ലാതെ ഐസ്കട്ടകള്‍ വര്‍ഷിക്കുകയാണ്. ഇത് നേരിട്ട് കൊണ്ടല്ല ആളുകള്‍ക്ക് പരുക്ക് പറ്റിയിരിക്കുന്നത്. മറിച്ച്, ജനാലച്ചില്ലുകള്‍ പൊട്ടിയും ഓടുന്നതിനിടെ വഴുതിവീണുമെല്ലാമാണത്രേ അധികപേര്‍ക്കും പരുക്ക് പറ്റിയത്. പൊലീസിന്‍റെ അടിയന്തര സഹായങ്ങള്‍ക്കുള്ള നമ്പറിലേക്ക് ഈ സമയം കൊണ്ട് അഞ്ഞൂറോളം കോളുകളെത്തി എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

വീഡിയോ...

Scroll to load tweet…

Also Read:- തുടര്‍ച്ചയായി ഏഴ് ദിവസം കരഞ്ഞ് ലോക റെക്കോര്‍ഡ് ശ്രമം നടത്തി; ഒടുവില്‍ കാഴ്ചയ്ക്ക് പ്രശ്നം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Kerala State Film Award 2023 | കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് |Asianet News Live |Kerala Live TV News