തുടര്‍ച്ചയായി കരഞ്ഞുകൊണ്ട് ലോക റെക്കോര്‍ഡ് സ്ഥാപിക്കാൻ ശ്രമിച്ചയാള്‍ക്കുണ്ടായ ദുരവസ്ഥയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. നൈജീരിയക്കാരനായ തെംബു ഇബേര്‍ എന്നയാളാണ് വ്യത്യസ്തമായ ലോക റെക്കോര്‍ഡ് നേടാനുള്ള ശ്രമം നടത്തിയത്. 

ഗിന്നസ് ലോക റെക്കോര്‍ഡുകളെ കുറിച്ച് നാം എത്രയോ കേട്ടിട്ടുണ്ട്. നമുക്ക് സുപരിചിതമായ പല മേഖലകളിലെയും പ്രതിഭ തെളിയിച്ചതിനെ തുടര്‍ന്ന് റെക്കോര്‍ഡ് നേടിയ താരങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഇവരില്‍ നിന്ന് വ്യത്യസ്തമായി നമുക്കൊട്ടും പരിചിതമല്ലാത്ത മേഖലകളില്‍- അല്ലെങ്കില്‍ വിഷയങ്ങളില്‍ കഴിവ് തെളിയിച്ചിട്ടുള്ളവരും ലോക റെക്കോര്‍ഡിന് അര്‍ഹരായിട്ടുണ്ട്.

ഇത്തരത്തില്‍ തുടര്‍ച്ചയായി കരഞ്ഞുകൊണ്ട് ലോക റെക്കോര്‍ഡ് സ്ഥാപിക്കാൻ ശ്രമിച്ചയാള്‍ക്കുണ്ടായ ദുരവസ്ഥയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. നൈജീരിയക്കാരനായ തെംബു ഇബേര്‍ എന്നയാളാണ് വ്യത്യസ്തമായ ലോക റെക്കോര്‍ഡ് നേടാനുള്ള ശ്രമം നടത്തിയത്. 

തുടര്‍ച്ചയായി ഏഴ് ദിവസമാണത്രേ ഇദ്ദേഹം കരഞ്ഞത്. എന്നാല്‍ പിന്നീട് ഇദ്ദേഹത്തിന്‍റെ കാഴ്ച മങ്ങുകയായിരുന്നു. താല്‍ക്കാലികമായി കാഴ്ച നഷ്ടപ്പെട്ടതോടെ ഇദ്ദേഹം അടക്കം ഏവരും പരിഭ്രാന്തരായി. കാഴ്ചാപ്രശ്നത്തിന് പുറമെ തലവേദന, മുഖത്തിന് നീര്, കണ്‍തടങ്ങളില്‍ നീര് എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം തെംബുവിനെ ബാധിച്ചിരുന്നു.

ഇതിനിടെ കാഴ്ച കൂടി നഷ്ടപ്പെട്ടതോടെ ലോക റെക്കോര്‍ഡിന് വേണ്ടിയുള്ള ശ്രമം ഉപേക്ഷിക്കുകയായിരുന്നുവത്രേ. പക്ഷേ കാഴ്ച മങ്ങിയത് ഏതാണ്ട് ഒരു മണിക്കൂര്‍ ആയപ്പോഴേക്ക് ശരിയായി. എങ്കിലും അപകടകരമായ ശഅരമം ആയിരുന്നു അതെന്നാണ് വാര്‍ത്തയോട് പ്രതികരിക്കുന്നവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത്.

ഇത്തരത്തില്‍ ജീവനോ ജീവിതമോ പണയപ്പെടുത്തിക്കൊണ്ട് പ്രശസ്തിയാഗ്രഹിക്കുന്നത് ആരോഗ്യകരമായ പ്രവണതയല്ലെന്നും നിരവധി പേര്‍ ചൂണ്ടിക്കാട്ടുന്നു. 

നേരത്തെ ദീര്‍ഘമായ ചുംബനത്തിനുള്ള ലോക റെക്കോര്‍ഡ് ഇതുപോലെ പലരിലും കാര്യമായ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതോടെ പിൻവലിക്കാൻ ഗിന്നസ് ലോകറെക്കോര്‍ഡ് തീരുമാനിച്ചിരുന്നു. റെക്കോര്‍ഡ് സ്ഥാപിക്കാൻ മണിക്കൂറുകളോളം ചുംബിച്ച പല ജോഡികളും തലകറങ്ങി താഴെ വീഴുകയും, ശ്വാസം കിട്ടാതെ ഓക്സിജൻ മാസ്ക് വയ്ക്കേണ്ട അവസ്ഥയിലാവുകയുമെല്ലാം ഉണ്ടായിരുന്നു. ഇതെത്തുടര്‍ന്നാണ് വ്യത്യസ്തമായ ഈ ലോക റെക്കോര്‍ഡ് മത്സരം നിര്‍ത്തലാക്കിയത്. 

Also Read:- മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട 14 പേരോട് ഒരേസമയം സംസാരിച്ചു; ഒടുവില്‍ 'കൺഫ്യൂഷൻ'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Oommen Chandy passes away | ഉമ്മൻ ചാണ്ടി അന്തരിച്ചു | Asianet News Live | Kerala Live TV News