ലോകമെങ്ങുമുള്ള കമിതാക്കൾ വാലന്റൈൻ വീക്ക് ആഘോഷിക്കുകയാണ്. വാലന്റൈൻ വീക്കില്‍ ടെഡി ബിയറാണ് താരം.  ടെ‍ഡി ഡേയായ ഇന്ന് പ്രണയിനിക്ക് പ്രണയസൂചകമായി എല്ലാവരും ടെഡി ബിയര്‍ നല്‍കുന്നു. എന്നാല്‍ കമിതാക്കള്‍ക്ക് മാത്രമുളളതല്ല ഈ ടെഡി പ്രേമം എന്നാണ് ബിഗ് ബോസ് വീട് സൂചിപ്പിക്കുന്നത്. ബിഗ് ബോസ് ഹൌസിലും ടെഡി ബിയര്‍ ഒരു താരമായി മാറി കഴിഞ്ഞു.

അവിടെയുളള മത്സരാര്‍ഥികള്‍ക്ക് ടെഡി ബിയര്‍ അത്രയേറെ പ്രിയപ്പെട്ടതായി മാറി. രഞ്ജിത് കുമാര്‍ തന്‍റെ ടെഡി ബിയറിന് ചിന്നു എന്ന് പേര് വരെ ഇട്ടുകഴിഞ്ഞു. എപ്പോഴും അദ്ദേഹത്തോടൊപ്പം ആ ടെഡി ബിയറിനെയും കാണാം. അതിനോട് സംസാരിക്കുകയും അതിനെ ഒരുക്കുകയും ഒക്കെ അദ്ദേഹം ചെയ്യുന്നുമുണ്ട്. വീട്ടിലെ ഏറ്റവും വലിയ  ടെഡി ബിയറിന് രാജന്‍ എന്നാണ് എല്ലാവരും വിളിക്കുന്നത്. 

ടെഡി പ്രണയത്തിന്  പ്രായമോ ആണ്‍-പെണ്‍ വ്യത്യാസമോ ഇല്ല. എന്നാല്‍ ഈ ടെഡി ഡേയില്‍ ഒരു ക്യൂട്ട് ടെഡി ബിയറിനെ ആഗ്രഹിക്കാത്ത പെൺകുട്ടികളുണ്ടാകില്ല. നിങ്ങളെയായിരിക്കും ആ ടെഡി ബിയറില്‍ അവര്‍ കാണുന്നത്. ഓമനത്വമുള്ള ടെഡിയുടെ മുഖം സമാധാനവും സന്തോഷവും പ്രണയിനികൾക്കിടയിൽ നിറയ്ക്കും. എത്ര അകലെയാണെങ്കിലും ആ ടെഡി നിങ്ങളുടെ പ്രണയം ഓർമപ്പെടുത്തി കൊണ്ടേയിരിക്കും. നിങ്ങളുടെ പ്രണയം ഓർമപ്പെടുത്താനൊരു വഴി കൂടിയാണ് ടെഡി ബിയറിനെ നല്‍കുന്നത്. 

ടെഡി ബിയര്‍ കുട്ടികള്‍ക്ക് മാത്രമുള്ളതല്ല. ടെഡി ബിയര്‍ ഇല്ലാതെ ഉറങ്ങാന്‍ പോലും കഴിയാത്ത ആളുകളുമുണ്ട് . ടെഡിയോട് സംസാരിക്കുക, അതിനെ കെട്ടിപ്പിടിച്ച് കിടക്കുക എന്നത് ചിലരുടെയെങ്കിലും ശീലമാണ്. ഒറ്റപ്പെടല്‍ അനുഭവിക്കുന്നവര്‍ക്കും ടെഡി ഒരു നല്ല കൂട്ടാകുന്നു.