'അവക്കാഡോ പോലെയാണ് ബിക്കിനി ശരീരം' എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മിറ ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 

ബോളിവുഡ് നടന്‍ ഷാഹിദ് കപൂറിന്‍റെ ഭാര്യ മിറ രജ്പുത്തിന് സോഷ്യല്‍ മീഡിയയില്‍ കൈനിറയെ ആരാധകരാണുള്ളത്. മിറ തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇടയ്ക്ക് ചില സൗന്ദര്യ സംരക്ഷണ ടിപ്സുമായി മിറ ആരാധകരുടെ മുമ്പില്‍ എത്താറുണ്ട്.

ഇപ്പോഴിതാ മിറയുടെ ഏറ്റവും പുത്തന്‍ ചിത്രമാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. ബിക്കിനിയാണ് മിറയുടെ വേഷം. ബിക്കിനിക്കു മുകളിൽ ഷ്രഗും ധരിച്ചിട്ടുണ്ട്. സ്വിമ്മിങ് പൂളിനരികില്‍ നില്‍ക്കുകയാണ് മിറ.

View post on Instagram

മിറ തന്നെയാണ് ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'അവക്കാഡോ പോലെയാണ് ബിക്കിനി ശരീരം' എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മിറ ചിത്രം പങ്കുവച്ചത്. ചിത്രം വൈറലായതോടെ രസകരമായ കമന്‍റുകളുമായി ആരാധകരും രംഗത്തെത്തി. ചിത്രത്തോടൊപ്പം ക്യാപ്ഷനും നന്നായിട്ടുണ്ട് എന്നാണ് ആരാധകരുടെ അഭിപ്രായം. 

Also Read: ബിക്കിനിയില്‍ മത്സ്യകന്യകയെ പോലെ; മാലദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്ന താരം...