ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ബിപാഷ ചിത്രം പങ്കുവച്ചത്. ഭര്‍ത്താവും നടനുമായ കരണ്‍ സിംഗ് ഗ്രോവറിന്‍റെ കയ്യില്‍ ഇരിക്കുകയാണ് കുഞ്ഞ് മകള്‍. തൊട്ടടുത്ത് തന്നെ ബിപാഷയെയും കാണാം. 

നവംബറിലാണ് ബോളിവുഡ് നടി ബിപാഷ ബസുവിന് കുഞ്ഞ് പിറന്നത്. ഒരു പെണ്‍കുഞ്ഞ് പിറന്നുവെന്ന വാര്‍ത്ത ബിപാഷ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. ദേവി ബസു സിംഗ് ഗ്രോവര്‍ എന്നാണ് മകളുടെ പേര്. ഇപ്പോഴിതാ മകള്‍ക്കൊപ്പമുള്ള ആദ്യ ചിത്രം പങ്കുവച്ചിരിക്കുകയാണ് ബിപാഷ.

ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ബിപാഷ ചിത്രം പങ്കുവച്ചത്. ഭര്‍ത്താവും നടനുമായ കരണ്‍ സിംഗ് ഗ്രോവറിന്‍റെ കയ്യില്‍ ഇരിക്കുകയാണ് കുഞ്ഞ് മകള്‍. തൊട്ടടുത്ത് തന്നെ ബിപാഷയെയും കാണാം. കുഞ്ഞിന്‍റെ മുഖം വ്യക്തമാകാത്ത ചിത്രമാണ് താരം പങ്കുവച്ചത്. താരത്തിന്‍റെ പോസ്റ്റിന് താഴെ നിരവധി പേര്‍ ആശംസകള്‍ അറിയിച്ച് രംഗത്തെത്തി. 

View post on Instagram

കുഞ്ഞ് ജനിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്റെ നിറവയറിലുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ബിപാഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. 'എപ്പോഴും നിങ്ങളെ സ്‌നേഹിക്കുക, നിങ്ങളുടെ ശരീരത്തെ സ്‌നേഹിക്കുക' എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഗോള്‍ഡന്‍ നിറത്തിലുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടിയിരുന്നു ബിപാഷ പ്രത്യക്ഷപ്പെട്ടത്. ഇടയ്ക്കിടെ താരം മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു.

2015- ലാണ് ബിപാഷയും നടനായ കരണ്‍ സിംഗ് ഗ്രോവറും പരിചയപ്പെടുന്നത്. 'എലോണ്‍' എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇത്. പിന്നീട് ഈ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. 2016- ലാണ് കരണും ബിപാഷയും വിവാഹം ചെയ്യുന്നത്. നിറവയറില്‍ ഭര്‍ത്താവ് കരണിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് താരം ഗര്‍ഭിണിയാണെന്ന സന്തോഷം ആരാധകരെ അറിയിച്ചത്. ജീവിതത്തില്‍ പുതിയ ഒരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഇതുവരെ കടന്നുവന്നതില്‍ വ്യത്യസ്തമായൊരു സമയത്തിലേക്കാണ് ഇനി യാത്രയെന്നുമെല്ലാം ബിപാഷ കുറിപ്പിലൂടെ അന്ന് പങ്കുവച്ചിരുന്നു. 

Also Read: 'നിങ്ങളെ കാണാന്‍ ഇനിയും കാത്തിരിക്കാനാവില്ല'; ആലിയ ഭട്ടിനും രണ്‍ബീറിനും അഭിനന്ദനവുമായി ബാഴ്സലോണ ടീം