Asianet News MalayalamAsianet News Malayalam

പിറന്നാളിന് നടുറോഡില്‍ കേക്കുമുറി; പിന്നാലെ പിറന്നാളുകാരന് 'പണി'

എല്ലാവരും കാഴ്ചയില്‍ പതിനേഴും പതിനെട്ടുമെല്ലാം വയസുള്ള ചെറുപ്പക്കാരാണ്. ഇവര്‍ റോഡിന് നടുവിലായി നിന്ന് കേക്ക് മുറിച്ചിരിക്കുകയാണ്. കേക്ക് മുറിക്കുന്നതും ആഘോഷവും ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണുന്നില്ല. എന്നാല്‍ ഇതിന് ശേഷമുണ്ടായ സംഭവമാണ് വീഡിയോയില്‍ കാണുന്നത്. 

birthday celebration on road but policeman gives the gang public punishment
Author
First Published Nov 7, 2022, 10:46 PM IST

യുവാക്കള്‍ പലപ്പോഴും തങ്ങളുടെ ആഘോഷങ്ങളുടെ ലഹരിയില്‍ മറ്റുള്ളവര്‍ക്കുണ്ടാക്കുന്ന ശല്യമോ പ്രയാസങ്ങളോ പോലും ശ്രദ്ധിക്കാതെ പോകുന്നത് കാണാം. യുവാക്കളെ ഒന്നടങ്കം ഇത്തരത്തില്‍ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. എന്നാലിങ്ങനെയുള്ള സംഭവങ്ങളില്‍ യുവാക്കള്‍ തന്നെയാണ് കാര്യമായും പങ്കാളികളാകാറ്. സോഷ്യല്‍ മീഡിയയുടെ മോശമായ സ്വാധീനവും ഇവരെ ഇതിലേക്ക് നയിക്കാറുണ്ട്.

സമാനമായ രീതിയിലുണ്ടായൊരു സംഭവമാണിപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ ശ്രദ്ധേയമാകുന്നത്. പിറന്നാള്‍ ദിനത്തില്‍ റോഡിന് നടുവില്‍ വച്ച് ആഘോഷിക്കാൻ ശ്രമിച്ച യുവാക്കള്‍ക്ക് കിട്ടിയ എട്ടിന്‍റെ പണിയാണ് വീഡിയോയിലുള്ളത്.

ഉത്തര്‍ പ്രദേശിലെ ലക്നൗവിലാണ് സംഭവം. എല്ലാവരും കാഴ്ചയില്‍ പതിനേഴും പതിനെട്ടുമെല്ലാം വയസുള്ള ചെറുപ്പക്കാരാണ്. ഇവര്‍ റോഡിന് നടുവിലായി നിന്ന് കേക്ക് മുറിച്ചിരിക്കുകയാണ്. കേക്ക് മുറിക്കുന്നതും ആഘോഷവും ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണുന്നില്ല. എന്നാല്‍ ഇതിന് ശേഷമുണ്ടായ സംഭവമാണ് വീഡിയോയില്‍ കാണുന്നത്. 

കേക്ക് മുറിച്ച ശേഷം സുഹൃത്തുക്കളായ യുവാക്കള്‍ കേക്ക് പിറന്നാളുകാരന്‍റെ മുഖത്ത് തേക്കുകയും പിറന്നാളാഘോഷങ്ങളിലെല്ലാം കാണുന്നത് പോലെ പിന്നീട് ഇവര്‍ തന്നെ പരസ്പരവും കേക്ക് തേക്കുകയുമെല്ലാം ചെയ്ത് ആകെ ആഘോഷലഹരിയിലേക്ക് മുങ്ങിയതോടെ സ്ഥലത്ത് ട്രാഫിക് പ്രശ്നമാവുകയായിരുന്നു. 

ഇതിനിടെ പ്രദേശത്തുകൂടി പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരൻ രംഗം കണ്ട് ഇവര്‍ക്കരികിലെത്തി. ഇതോടെ യുവാക്കള്‍ വെട്ടിലായി. ഇവര്‍ക്ക് ഒരു ഗുണപാഠമെന്ന നിലയിലും മറ്റുള്ളവര്‍ക്ക് മാതൃകയെന്ന നിലയിലും ഈ പൊലീസുകാരൻ ചെയ്ത കാര്യമാണ് വീഡിയോയില്‍ ആകെ കാണുന്നത്. 

ഇദ്ദേഹം പിറന്നാളുകാരനെ കൊണ്ട് തന്നെ റോഡ് മുഴുവൻ വൃത്തിയാക്കിച്ചിരിക്കുകയാണ്. മറ്റുള്ള യുവാക്കളെ കൊണ്ട് ഒന്നും ചെയ്യിക്കുന്നില്ല. ഇതിനിടെ ഇത് തന്‍റെ വീടാണെന്ന് കരുതിയോ എന്നും മറ്റും പൊലീസുകാരൻ യുവാവിനോട് ചോദിക്കുന്നുണ്ട്. യുവാവ് കാര്‍ഡ്ബോര്‍ഡുപയോഗിച്ച് ഏവരും നോക്കിനില്‍ക്കെ തന്നെ റോഡില്‍ നിന്ന് കേക്കിന്‍റെ അവശിഷ്ടങ്ങള്‍ മാറ്റുന്നത് കാണാം. 

 

ഉത്തര്‍പ്രദേശില്‍ തന്നെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പിറന്നാളിന് കേക്ക് മുറിക്കാൻ കൈത്തോക്ക് ഉപയോഗിച്ചതിന് രണ്ട് യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു. ഇവര്‍ തോക്കുപയോഗിച്ച് കേക്കുമുറി നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയിയല്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. 

Also Read:- ഒറ്റക്ക് പിറന്നാള്‍ കേക്ക് വാങ്ങി ആഘോഷിക്കുന്ന വൃദ്ധ; കണ്ണ് നനയിക്കുന്ന വീഡിയോ

Follow Us:
Download App:
  • android
  • ios