പെട്ടെന്ന് കണ്ടാൽ തോന്നുക ഇത് പാമ്പാണെന്നാണ്. എന്നാൽ അല്ല, ഒരു പുഴുവിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലാകുന്നത്. 12 ഇഞ്ച് നീളമുണ്ട് ഈ പുഴുവിന്. അര്‍ദ്ധ ചന്ദ്രന്റെ ആകൃതിയിലുള്ള തലയാണ് ഈ പുഴുവിനുള്ളത്. മിഡ്‌ലോത്തിയന്‍ എന്ന സ്ഥലത്താണ് ഈ പുഴുവിനെ കണ്ടെത്തിയിരിക്കുന്നത്.

വെര്‍ജീനിയ വന്യജീവി പാലകരാണ് അപൂര്‍വ്വ പുഴുവിന്റെ ചിത്രവും വിവരങ്ങളും പുറത്തുവിട്ടത്. ആദ്യം കണ്ടപ്പോൾ കോപ്പര്‍ഹോഡ് എന്ന ഇനം പാമ്പിന്റെ ഇരുതലയന്‍ വകഭേദമാണോ ഇതെന്നായിരുന്നു സംശയം. അതുകൊണ്ട് 
ഈ പാമ്പിനെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ കൈമാറണം എന്ന് കുറിച്ചാണ് ചിത്രം പങ്കുവച്ചത്. 

ഇതിന് പിന്നാലെയാണ് സംഗതി ഇത് പാമ്പല്ല എന്നും ഒരു തരം പുഴു ആണെന്ന് തിരിച്ചറിഞ്ഞത്. ചിത്രത്തിന് താഴെ ഇത് ഹാമ്മര്‍ ഹെഡ് (hammerhead worm) പുഴു ആണെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.  ഇവയെ കൊല്ലാന്‍ അൽപം പ്രയാസമാണെന്നും ചിലർ ചിത്രത്തിന് താഴേ കമന്റ് ചെയ്തിട്ടുണ്ട്. 

 

50 അടി വലിപ്പമുള്ള അനാക്കോണ്ടയുടെ വീഡിയോ; സംഗതി സത്യമോ!