സോഷ്യല്‍ മീഡിയകളില്‍ ഓരോ ദിവസവും എണ്ണമില്ലാത്തത്രയും വീഡിയോകള്‍ വന്നുപോകാറുണ്ട്. ഇവയില്‍ പലതിന്റേയും ആധികാരികത നമ്മള്‍ അന്വേഷിക്കാറോ അറിയാറോ ഇല്ല. എങ്കിലും പലതും നമ്മളും കണ്ട്, പങ്കുവയ്ക്കും. 

ഇക്കൂട്ടത്തില്‍ പലപ്പോഴും വ്യാജ വീഡിയോകളും ചിത്രങ്ങളും നമ്മളെ കബളിപ്പിക്കുന്നത് നമ്മള്‍ തിരിച്ചറിയാതെ പോകും. അത്തരത്തിലൊരു വീഡിയോയെ കുറിച്ചാണ് ഇനി പറയുന്നത്. 

കഴിഞ്ഞ ദിവസങ്ങളിലായി ട്വിറ്ററില്‍ ഏറെ പങ്കുവയ്ക്കപ്പെട്ടൊരു വീഡിയോ ആണിത്. പുഴ നീന്തിക്കടന്നുപോകുന്ന അനാക്കോണ്ട എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. ബ്രസീലിലെ ക്‌സിങു പുഴയാണ് വീഡിയോയില്‍ കാണുന്നതെന്നും അടിക്കുറിപ്പുകളില്‍ കാണുന്നു. 

 

 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ വീഡിയോ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് യൂട്യൂബിലൂടെ പുറത്തുവന്ന ഒന്നാണ്. ഇതില്‍ കാണുന്ന, വമ്പന്‍ പാമ്പ് അനാക്കോണ്ട തന്നെയാണോ എന്നത് വ്യക്തമല്ല. എന്നാല്‍ ഇതിന് 50 അടി വലിപ്പമുണ്ടെന്ന അവകാശനവാദം തെറ്റാണെന്ന് ചില സൈറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 

 


അതായത് നേരത്തെ ഇറങ്ങിയ വീഡിയോ തന്നെ എഡിറ്റ് ചെയ്ത് വലിച്ചുവച്ച ശേഷം പാമ്പിന്റെ യഥാര്‍ത്ഥ വലിപ്പത്തെ പെരുപ്പിച്ച് കാണിച്ചിരിക്കുകയാണ് ഇപ്പോള്‍ വന്നിട്ടുള്ള വീഡിയോയില്‍. എന്തായാലും വസ്തുതാവിരുദ്ധമായ വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്ന അംഗീകാരവും കയ്യടിയുമൊക്കെ പലപ്പോഴും തെറ്റായ വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നതിന് കാരണമാകുമെന്നതിന് ഉദാഹരണമാവുകയാണ് ഈ വീഡിയോ.

Also Read:- അനക്കോണ്ട മുതലയെ വീഴുങ്ങുമോ...? വീഡിയോ കാണാം...