Asianet News MalayalamAsianet News Malayalam

മറുകരയിലെത്താന്‍ പുഴയുടെ നടുവില്‍ നിന്ന് ഒറ്റച്ചാട്ടം; ഒടുവില്‍ സംഭവിച്ചത്...

പുഴയുടെ നടുവില്‍ നിന്ന് ഒറ്റച്ചാട്ടത്തിനാണ് ബോബ് ക്യാറ്റ് മറുകരയിലെത്തിയത്. 1.75 അടി വരെ പൊക്കം വയ്ക്കുന്ന ബോബ് ക്യാറ്റ് 12 അടി വരെ അകലത്തില്‍ ചാടും. 

bob cat jump across the river
Author
Thiruvananthapuram, First Published Dec 27, 2020, 1:27 PM IST

പൂച്ച വര്‍ഗത്തില്‍പ്പെട്ട ജീവിയായ 'ബോബ് ക്യാറ്റി'ന്‍റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പുഴയ്ക്ക് കുറുകെ കെട്ടിയിരിക്കുന്ന ബണ്ടിന് മുകളിലൂടെ ചാടി പോകുന്ന അതിശയിപ്പിക്കുന്ന  ദൃശ്യമാണിത്. 

പുഴയുടെ നടുവില്‍ നിന്ന് ഒറ്റച്ചാട്ടത്തിനാണ് ബോബ് ക്യാറ്റ് മറുകരയിലെത്തിയത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഗൌരവ് ശര്‍മ്മ ആണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. 

 

1.75 അടി വരെ പൊക്കം വയ്ക്കുന്ന ബോബ് ക്യാറ്റ് 12 അടി വരെ അകലത്തില്‍ ചാടുമെന്നും അദ്ദേഹം കുറിച്ചു. അമേരിക്കയിലാണ് ഇവ കൂടുതലായും കാണുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേര്‍ പ്രതികരണങ്ങളുമായി രംഗത്തെത്തുകയും ചെയ്തു. 

Also Read: മഞ്ഞില്‍ ആസ്വദിച്ച് കളിക്കുന്ന നായ; മനോഹരമായ കാഴ്ച; വീഡിയോ വൈറല്‍...

Follow Us:
Download App:
  • android
  • ios