നായകളുടെ വീഡിയോകള്‍ക്ക് സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണുള്ളത്. മഞ്ഞില്‍ ആസ്വദിച്ച് കളിക്കുന്ന ഒരു നായയുടെ വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലായിരിക്കുന്നത്. 

മഞ്ഞിൽ സ്ലൈഡ് ചെയ്ത് കളിക്കുകയാണ് ഈ നായ. മനുഷ്യരെപ്പോലെ തന്നെ മൃഗങ്ങൾക്കും സന്തോഷം തോന്നുന്ന നിമിഷങ്ങളുണ്ടെന്ന് കാണിച്ചുതരുന്ന ഒരു വീഡിയോ ആണിത്. 

 

'ദ ഫീല്‍ ഗുഡ് പേജ്' ആണ് ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം 64000 പേരാണ് കണ്ടത്. നിരവധി പേര്‍ പ്രതികരണങ്ങള്‍ അറിയിച്ച് രംഗത്തെത്തുകയും ചെയ്തു. മനോഹരമായ കാഴ്ച എന്നാണ് വീഡിയോ കണ്ട ആളുകളുടെ പ്രതികരണം.  

Also Read: ഒരു തമാശയ്ക്ക് തെരുവുനായയെ ചവിട്ടാന്‍ പോയി; പിന്നീട് സംഭവിച്ചത്...