Asianet News MalayalamAsianet News Malayalam

ഫര്‍ദീന്‍ ഖാനെതിരെ 'ബോഡി ഷെയിമിംഗ്'; ചൂടന്‍ മറുപടിയുമായി താരം

ക്ലീന്‍ ഷേവും, ഒരു വശത്തേക്ക് ചരിഞ്ഞ ചിരിയും, നെറ്റിയിലേക്ക് വീണുകിടക്കുന്ന നീളന്‍ മുടിയും ഏതൊരു ബോളിവുഡ് നടനെയും പോലെ ഫിറ്റ് ആയ ശരീരവുമൊക്കെയായിരുന്നു ഫര്‍ദീന്‍ ഖാന്റെ ആകര്‍ഷണഘടകങ്ങള്‍. ബോളിവുഡിലെ റൊമാന്റിക് ഹീറോകളുടെ പട്ടികയില്‍ മുന്‍നിരയിലായിരുന്നു അക്കാലത്ത് ഫര്‍ദീന്‍ ഖാന്റെ സ്ഥാനം

body shaming against bollywood actor fardeen khan
Author
Mumbai, First Published Apr 18, 2019, 5:05 PM IST

ബോളിവുഡില്‍ ഒരുകാലത്ത് യുവാക്കളുടെ മോഡലായിരുന്നു ഫര്‍ദീന്‍ ഖാന്‍. 'കുഛ് തും കഹോ കുഛ് ഹം കഹേന്‍', 'പ്യാര്‍ തൂനേ ക്യാ കിയാ', 'കിത്‌നേ ദൂര്‍ കിത്‌നേ പാസ്', 'ഖുഷി', 'ജംഗല്‍'.. തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഫര്‍ദീന്‍ ഖാന്‍ വേഷമിട്ടു. 

ബോളിവുഡിലെ റൊമാന്റിക് ഹീറോകളുടെ പട്ടികയില്‍ മുന്‍നിരയിലായിരുന്നു അക്കാലത്ത് ഫര്‍ദീന്‍ ഖാന്റെ സ്ഥാനം. എന്നാല്‍ 2010ന് ശേഷം ഫര്‍ദീന്‍ വെള്ളിത്തിരയുടെ മായികലോകത്ത് നിന്ന് പതിയെ പിന്‍വാങ്ങി. എങ്കിലും സിനിമാമേഖലയുമായി ബന്ധപ്പെട്ട് നടന്ന ചില പരിപാടികളിലും മറ്റുമായി ഫര്‍ദീന്‍ സജീവമാകാന്‍ ശ്രമിച്ചിരുന്നു.

ക്ലീന്‍ ഷേവും, ഒരു വശത്തേക്ക് ചരിഞ്ഞ ചിരിയും, നെറ്റിയിലേക്ക് വീണുകിടക്കുന്ന നീളന്‍ മുടിയും ഏതൊരു ബോളിവുഡ് നടനെയും പോലെ ഫിറ്റ് ആയ ശരീരവുമൊക്കെയായിരുന്നു ഫര്‍ദീന്‍ ഖാന്റെ ആകര്‍ഷണഘടകങ്ങള്‍. 

സിനിമയില്‍ നിന്ന് പിന്‍വാങ്ങി ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഫര്‍ദീന്‍ ഖാന്‍ ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അല്‍പം തടിച്ചുവെന്ന കാരണത്താല്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ 'ബോഡി ഷെയിമിംഗി'ന് വിധേയനായതോടെയാണ് ഫര്‍ദീന്‍ വാര്‍ത്തകളില്‍ നിറയുന്നത്. ട്രോളുകള്‍ അനിയന്ത്രിതമായി വര്‍ധിച്ചപ്പോള്‍ ചൂടന്‍ മറുപടിയുമായി ഇപ്പോള്‍ താരം രംഗത്തെത്തിയിട്ടുമുണ്ട്. 

'വളരെ മോശമായാണ് എന്നെ പറ്റി പലരും സംസാരിക്കുന്നത്. ഇങ്ങനെയുള്ള മനോഭാവങ്ങളില്‍ നിന്ന് നമ്മള്‍ മാറണമെന്നാണ് എനിക്ക് തോന്നുന്നത്. വ്യക്തിപരമായി ഇത്തരം പരാമര്‍ശങ്ങളെയൊന്നും വിലവയ്ക്കുന്നില്ല. ചിരിച്ച് തള്ളാനാണ് ശ്രമിക്കുന്നത്. ഞാനെന്താണെന്ന് എനിക്കറിയാം, ഞാന്‍ കണ്ണാടി നോക്കാറുള്ളയാളാണ്...'- താരം പറഞ്ഞു. 

സിനിമയിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണെന്നും തനിക്കുള്ള കഴിവ് അനുസരിച്ചുള്ള റോളുകളിലൂടെ ആ തിരിച്ചുവരവ് നടത്താനാണ് ആഗ്രഹമെന്നും ഫര്‍ദീന്‍ ഖാന്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios