മിസ്റ്റര്‍ യൂണിവേഴ്സായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയുടെ പരിശീലനത്തിലായിരുന്നു ജിം ട്രെയിനിങ്ങ്. പരിശീലകന്‍റെ നിര്‍ദേശമനുസരിച്ച് ക്ഷീണം തോന്നാതിരിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ സിയന്‍ കഴിച്ചിരുന്നു.

ലണ്ടന്‍: ബോഡിബില്‍ഡിംഗിന് വേണ്ടി അതിവ കഠിനമായ ഡയറ്റ് എടുത്ത യുവാവിന്‍റെ അനുഭവം വൈറലാകുന്നു. ദിവസവുമുള്ള ജീവിതത്തെ തന്നെ ബാധിച്ച ഈസ്റ്റ് യോക് ഷെയര്‍ സ്വദേശിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സിയന്‍ റ്റിയെര്‍നി എന്ന 34-കാരനാണ് ബോഡി ബില്‍ഡിങ്ങിനുള്ള ശ്രമങ്ങള്‍ വിപരീതഫലമുണ്ടാക്കിയത്. ബോഡി ബില്‍ഡിങ്ങ് മത്സരങ്ങളില്‍ ഒന്നാം സ്ഥാനം കിട്ടാന്‍ വേണ്ടി സിയാന്‍ ചെയ്ത ശ്രമങ്ങളാണ് ഇദ്ദേഹത്തിന്‍റെ ജീവിതം കീഴ്മേല്‍ മറിച്ചത്. 

ബോഡിബില്‍ഡിംഗ് മത്സരത്തില്‍ ഒന്നാമതാകുവാന്‍ ആഴ്ചയില്‍ മൂന്നോ നാലോ ദിവസം ജിമ്മില്‍ പോയിരുന്നത് എല്ലാ ദിവസവുമാക്കി. ദിവസം 11 മണിക്കൂറോളം വരെ ജിമ്മില്‍ ചിലവഴിച്ചു ഈ യുവാവ്. മിസ്റ്റര്‍ യൂണിവേഴ്സായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയുടെ പരിശീലനത്തിലായിരുന്നു ജിം ട്രെയിനിങ്ങ്. പരിശീലകന്‍റെ നിര്‍ദേശമനുസരിച്ച് ക്ഷീണം തോന്നാതിരിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ സിയന്‍ കഴിച്ചിരുന്നു. 

ഇത്തരത്തില്‍ മുന്നോട്ട് പോകുമ്പോഴാണ് പെട്ടെന്നൊരു വയറുവേദന തുടങ്ങിയത്. ഡോക്ടറെ കണ്ടപ്പോള്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കാനാണ് പറഞ്ഞത്. ക്രമേണ വയറുവേദന കുറഞ്ഞു തുടങ്ങിയപ്പോള്‍ ഡോക്ടറുടെ ഉപദേശപ്രകാരമുള്ള ഭക്ഷണ ശീലം മാറ്റി പഴയശീലം വീണ്ടും ആരംഭിച്ചു. എന്നാല്‍ വീണ്ടും വയറുവേദന സിയനെ പിടികൂടി. 

വേദന കൊണ്ട് പുളഞ്ഞ സിയനെ ആംബുലന്‍സിലാണ് ഇത്തവണ ആശുപത്രിയിലെത്തിച്ചത്. അപ്പന്‍ഡിക്സാകും എന്നാണ് ഡോക്ടര്‍മാര്‍ കരുതിയത്. ശസ്ത്രക്രിയക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞപ്പോഴാണ് സിയന്റെ ആമാശയം തലതിരിഞ്ഞു പോയതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഏറെ സങ്കീര്‍ണമായ ശസ്ത്രക്രിയക്കൊടുവിലാണ് ആമശയം പൂര്‍വസ്ഥിതിയിലായത്.

കഠിനമായ ഡയറ്റാണ് എന്റെ ഈ അവസ്ഥക്ക് കാരണം. മരിക്കാതിരുന്നത് ഭാഗ്യം കൊണ്ടാണ്. എന്നെക്കാളും കരുത്തരായ ആളുകളെ കണ്ടപ്പോള്‍ അവരെപ്പോലെ ആകാനുള്ള ശ്രമങ്ങള്‍ നടത്തി.- സിയന്‍ പറയുന്നു.