ബഹ്‌റൈനിലാണ് കടലിന്നടിയിലെ പാര്‍ക്കൊരുങ്ങുന്നത്. ഈ ആഗസ്റ്റോടെ പാര്‍ക്കിന്റെ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് സൂചന

കടലിന്നടിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബോയിംഗ് വിമാനം! ചിത്രം കാണുമ്പോള്‍ ആരും ഇതെന്താണ് സംഗതിയെന്ന് ഒന്നോര്‍ക്കും. എന്നാല്‍ കേട്ടോളൂ, ഇതാണ് ലോകത്തിലെ ഏറ്റവും വലിയ 'അണ്ടര്‍വാട്ടര്‍ തീം പാര്‍ക്കി'ലെ ഏറ്റവും ആകര്‍ഷകമായ ഒരു ഘടകം. 

ബഹ്‌റൈനിലാണ് കടലിന്നടിയിലെ പാര്‍ക്കൊരുങ്ങുന്നത്. ഈ ആഗസ്റ്റോടെ പാര്‍ക്കിന്റെ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് സൂചന. ഇതിനിടെയാണ് പാര്‍ക്കിലെ പ്രധാന ആകര്‍ഷണമായ ഡീ കമ്മീഷന്‍ ചെയ്ത ബോയിംഗ് വിമാനത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും അധികൃതര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

View post on Instagram

View post on Instagram

വിമാനം, പ്രത്യേക സജ്ജീകരണങ്ങള്‍ക്ക് ശേഷമാണ് കടലിന്നടിയിലെത്തിച്ചിരിക്കുന്നത്. ഇതിനായി നിരവധി ജോലികള്‍ പൂര്‍ത്തിയാക്കിയെന്നും ബഹ്‌റൈന്‍ ടൂറിസം വകുപ്പ് അറിയിച്ചു.