ബോളിവുഡ് താരങ്ങളാകട്ടെ, അധികവും വീട് വൃത്തിയാക്കുന്ന തിരക്കിലാണ്. ശില്‍പ ഷെട്ടി, അനുഷ്‌ക ശര്‍മ്മ, സറീന്‍ ഖാന്‍, ദീപിക പദുക്കോണ്‍ എന്നിവര്‍ക്ക് ശേഷം ഇതാ ഒരു യുവതാരം കൂടി ലോക്ക്ഡൗണ്‍ കാല ജോലികളുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം സമ്പൂര്‍ണ്ണമായി അടച്ചുപൂട്ടിയ സാഹചര്യത്തില്‍ ദിവസങ്ങളോളം വീട്ടില്‍ തന്നെ തുടരുകയാണ് നമ്മള്‍. ഇതിനിടെ ഈ സമയം ഏറ്റവും ഫലപ്രദമായി എങ്ങനെ വിനിയോഗിക്കാമെന്ന ചിന്തകളും ഉയര്‍ന്നിരുന്നു. മിക്കവരും വീട് വൃത്തിയാക്കല്‍, പാചകം, വായന, സിനിമ കാണല്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്കായാണ് സമയം മാറ്റിവയ്ക്കുന്നത്. 

ബോളിവുഡ് താരങ്ങളാകട്ടെ, അധികവും വീട് വൃത്തിയാക്കുന്ന തിരക്കിലാണ്. ശില്‍പ ഷെട്ടി, അനുഷ്‌ക ശര്‍മ്മ, സറീന്‍ ഖാന്‍, ദീപിക പദുക്കോണ്‍ എന്നിവര്‍ക്ക് ശേഷം ഇതാ ഒരു യുവതാരം കൂടി ലോക്ക്ഡൗണ്‍ കാല ജോലികളുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. 

View post on Instagram

മറ്റാരുമല്ല, അടുത്ത കാലത്തായി ബോളിവുഡില്‍ ഏറെ തിളങ്ങിനില്‍ക്കുന്ന വിക്കി കൗശലാണ് വീട് വൃത്തിയാക്കുന്നതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. കാലെത്തിച്ച് നിന്ന് വിക്കി ഫാന്‍ വൃത്തിയാക്കുന്നതാണ് വീഡിയോയിലുള്ളത്. നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. 

View post on Instagram

നേരത്തേ കത്രീന കെയ്ഫ്, സറീന്‍ ഖാന്‍ എന്നിവരുടെ വീഡിയോകള്‍ക്കും വലിയ തോതിലുള്ള അഭിനന്ദനം ലഭിച്ചിരുന്നു. ഇത്ര വലിയ താരങ്ങളായിട്ട് പോലും വീട് വൃത്തിയാക്കാനും അത് മറ്റുള്ളവര്‍ക്ക് മുമ്പില്‍ മടി കൂടാതെ പ്രദര്‍ശിപ്പിക്കാനുമെല്ലാം ഇവര്‍ തയ്യാറാകുന്നത് മാതൃക തന്നെയാണെന്നായിരുന്നു മിക്കവരും അഭിപ്രായപ്പെട്ടിരുന്നത്. 

View post on Instagram

വീട് വൃത്തിയാക്കല്‍ കഴിഞ്ഞാല്‍ പാചകത്തെയാണ് ബോളിവുഡ് താരങ്ങള്‍ ഈ ദിനങ്ങളില്‍ ആശ്രയിക്കുന്നത്. ശില്‍പ ഷെട്ടി, കരീഷ്മ കപൂര്‍, മലൈക അറോറ എന്നിവരുടെയെല്ലാം സ്‌പെഷ്യല്‍ റെസിപ്പികള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിറയെ ആരാധകരുമുണ്ട്. 

View post on Instagram