Asianet News MalayalamAsianet News Malayalam

Nude Photography : തരംഗം സൃഷ്ടിച്ച നഗ്ന ഫോട്ടോഷൂട്ടുകള്‍ നടത്തിയ ബോളിവുഡ് താരങ്ങള്‍

പൂര്‍ണ നഗ്നനായ ഫോട്ടോകളാണ് രണ്‍വീര്‍ തന്‍റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. ഇത്തരത്തില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നത് സഭ്യമായ രീതിയല്ലെന്ന തരത്തിലാണ് വിമര്‍ശനങ്ങളുയരുന്നത്. ഇതുതന്നെ സ്ത്രീകളാണ് ചെയ്തതെങ്കില്‍ എന്താകുമായിരുന്നു എന്ന് ചോദിക്കുന്നവരുമുണ്ട്. എന്നാല്‍ ഫാഷൻ വിഷയങ്ങളില്‍ തന്‍റേതായ വ്യക്തമായ നിലപാടുള്ള രണ്‍വീര്‍ ഈ വിമര്‍ശനങ്ങളെയൊന്നും വകവയ്ക്കുന്നില്ലെന്നതാണ് സത്യം. 

bollywood stars who made controversies with nude photo shoot
Author
Mumbai, First Published Jul 23, 2022, 3:04 PM IST

ഇക്കഴിഞ്ഞ ദിവസം ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് ( Ranveer Singh ) നടത്തിയ നഗ്ന ഫോട്ടോഷൂട്ട് ( Nude Photography ) വലിയ രീതിയിലാണ് ചര്‍ച്ചയായത്. പേപ്പര്‍ മാഗസിന് വേണ്ടി എടുത്ത നഗ്ന ഫോട്ടോകള്‍ രണ്‍വീര്‍ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നിരവധി താരങ്ങളും ആരാധകരും രണ്‍വീറിന്‍റെ ഫോട്ടോയ്ക്ക് 'പോസിറ്റീവ്' ആയ പ്രതികരണങ്ങള്‍ അറിയിച്ചെങ്കിലും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. 

പൂര്‍ണ നഗ്നനായ ഫോട്ടോകളാണ് രണ്‍വീര്‍ ( Ranveer Singh ) തന്‍റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. ഇത്തരത്തില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നത് സഭ്യമായ രീതിയല്ലെന്ന തരത്തിലാണ് വിമര്‍ശനങ്ങളുയരുന്നത്. ഇതുതന്നെ സ്ത്രീകളാണ് ചെയ്തതെങ്കില്‍ എന്താകുമായിരുന്നു എന്ന് ചോദിക്കുന്നവരുമുണ്ട്. എന്നാല്‍ ഫാഷൻ വിഷയങ്ങളില്‍ തന്‍റേതായ വ്യക്തമായ നിലപാടുള്ള രണ്‍വീര്‍ ഈ വിമര്‍ശനങ്ങളെയൊന്നും വകവയ്ക്കുന്നില്ലെന്നതാണ് സത്യം. 

രണ്‍വീര്‍ മാത്രമല്ല, വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ബോളിവുഡില്‍ നഗ്ന ഫോട്ടോഷൂട്ടുകള്‍ ( Nude Photography ) നടത്തി വിവാദങ്ങളില്‍ നിറഞ്ഞുനിന്ന താരങ്ങളുണ്ട്. അവരെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

മിലിന്ദ് സോമൻ

അറിയപ്പെടുന്ന മോഡലും നടനുമായ മിലിന്ദ് സോമൻ തന്‍റെ കരിയറിന്‍റെ തുടക്കത്തില്‍ തന്നെ നഗ്ന ഫോട്ടോഷൂട്ട് നടത്തി ശ്രദ്ധേയനായ വ്യക്തിയാണ്. ഫാഷൻ- ഫിറ്റ്നസ് എന്നീ വിഷയങ്ങളില്‍ എക്കാലത്തും തല്‍പരനായ മിലിന്ദ് ഈ അടുത്ത കാലത്തും തന്‍റെ നഗ്നമായ ശരീരം പ്രദര്‍ശിപ്പിക്കുകയുണ്ടായി.

 

ഫിറ്റ്നസിനെ കുറിച്ച് സന്ദേശം നല‍കാൻ ചെയ്തതാണെങ്കിലും ഇതും വിവാദത്തിലായി എന്നതാണ് സത്യം. 

പൂജ ബേദി

തൊണ്ണൂറുകളില്‍ ബോളിവുഡില്‍ വലിയ തംരഗം സൃഷ്ടിച്ച നടിയാണ് പൂജ ബേദി. കോണ്ടം പരസ്യത്തിന് വേണ്ടി പൂര്‍ണ നഗ്നയായി പോസ് ചെയ്ത പൂജ ഇതിലൂടെ വിവാദനായികയുമായി.

bollywood stars who made controversies with nude photo shoot

ഈ പരസ്യം പിന്നീട് നിരോധിക്കുകയും ചെയ്യപ്പെട്ടു. 

ജോണ്‍ എബ്രഹാം

പാതി മലയാളിയായ ജോണ്‍ എബ്രഹാം ഒരു സമയത്ത് ബോളിവുഡിലാകെ 'ഹോട്ട് സ്റ്റാര്‍' ആയി വിലസിയ നടനാണ്. രാജ്യത്തൊട്ടാകെ തന്നെ ജോണിന് വലിയ ആരാധകവൃന്ദമുണ്ടായിട്ടുണ്ട്. സിനിമയ്ക്ക് അകത്തും പുറത്തും ശരീരപ്രദര്‍ശനം നടത്തിയിരുന്ന ജോണ്‍ 2021 മാര്‍ച്ചില്‍ പങ്കുവച്ച ഒരു ഫോട്ടോ അല്‍പം വിവാദം സൃഷ്ടിച്ചിരുന്നു.

bollywood stars who made controversies with nude photo shoot

പരിപൂര്‍ണ നഗ്നനായി, ഒരു തലയിണയും പിടിച്ചിരിക്കുന്ന ചിത്രമായിരുന്നു ഇത്. 

ഷെര്‍ലിന്‍ ചോപ്ര

നഗ്നതാപ്രദര്‍ശനത്തിന്‍റെ പേരില്‍ വിവാദത്തിലായി മറ്റൊരു ബോളിവുഡ് താരമാണ് ഷെര്‍ലിൻ ചോപ്ര. പ്ലേബോയ് മാഗസിനില്‍ കവര്‍ ഗേളാകുന്ന ആദ്യ ഇന്ത്യക്കാരി കൂടിയാണ് ഷെര്‍ലിൻ. ഇവരുടെ കാമസൂത്ര 3D ചിത്രത്തില്‍ നഗ്നത പ്രദര്‍ശനം നടത്തിയതിന് പുറമെ, ഈ ചിത്രത്തിന്‍റെ സെറ്റില്‍ നിന്നെടുത്ത ഷെര്‍ലിന്‍റെ ഒരു നഗ്ന ഫോട്ടോയും ഏറെ വിവാദം സൃഷ്ടിച്ചു. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും തനിക്ക് ലജ്ജയോ കുറ്റബോധമോ പിന്നീട് തോന്നിയിട്ടില്ലെന്നും കുടുംബം അടക്കം അടുപ്പമുള്ളവരെല്ലാം തനിക്ക് പിന്തുണയാണ് നല്‍കുന്നതെന്നും ഇവര്‍  അറിയിച്ചിരുന്നു.

 

ഇതിന് ശേഷവും പലപ്പോഴായി ഷെര്‍ലിൻ 'ന്യൂഡ്' ഫോട്ടോഷൂട്ട് നടത്തിയിരുന്നു.

ആമിര്‍ ഖാൻ

പികെ എന്ന ചിത്രത്തില്‍ പൂര്‍ണ നഗ്നനായി ആമിര്‍ അഭിനയിച്ച ചില ഭാഗങ്ങള്‍ ചെറിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

bollywood stars who made controversies with nude photo shoot

ഇത് സിനിമ ആവശ്യപ്പെടുന്നതായിരുന്നുവെന്ന അണിയറപ്രവര്‍ത്തകരുടെ വിശദീകരണം ആരാധകര്‍ക്ക് സ്വീകാര്യമായതിനാല്‍ രംഗങ്ങളോ, അതിന്‍റെ ചിത്രങ്ങളോ പിന്നീട് മോശമായ രീതിയില്‍ ചര്‍ച്ചയായില്ല. 

കല്‍ക്കി കോച്ലിന്‍

ചുരുങ്ങിയ സമയം കൊണ്ടും ചിത്രങ്ങള്‍ കൊണ്ടും ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ട കല്‍ക്കി കോച്ലിനും നഗ്ന ഫോട്ടോഷൂട്ടിലൂടെ ചര്‍ച്ചയില്‍ നിറഞ്ഞിട്ടുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kalki (@kalkikanmani)

2017ലാണ് ഇവര്‍ ഇത്തരത്തിലൊരു ഫോട്ടോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്. 

രാഹുല്‍ ഖന്ന

ബോളിവുഡ് നടൻ രാഹുല്‍ ഖന്നയും ഇത്തരത്തില്‍ നഗ്ന ഫോട്ടോ പങ്കുവച്ചതിലൂടെ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്.

bollywood stars who made controversies with nude photo shoot

എന്നാല്‍ ഫാഷൻ തല്‍പരരായ നിരവധി പേര്‍ ഈ ഫോട്ടോ അസാധാരണ മിഴിവുള്ള ഫോട്ടോ ആയി കണക്കാക്കുന്നു. 

Also Read:- ' ന​ഗ്നയായതിൽ ലജ്ജിക്കുന്നില്ല, പ്ലേബോയ് മാഗസിനിൽ കവർ ഗേളാകാൻ കഴിഞ്ഞതിൽ സന്തോഷം മാത്രം'; ഷെർലിൻ ചോപ്ര

Follow Us:
Download App:
  • android
  • ios