സ്കൂളിലെ ടോയ്‌ലറ്റില്‍ വച്ചാണ് 12 വയസുകാരനായ കേൽ ബെൽ എന്ന വിദ്യാർത്ഥി ഡിജെ പാർട്ടി നടത്തിയത്. സം​ഗീതം ഏറെ ഇഷ്ടപ്പെടുന്ന കേലിന്  ഡിജെ ആകണമെന്നാണ് ആ​ഗ്രഹവും. ഡിസംബർ 11 നാണ് കേൽ ഡിജെ പാർട്ടി നടത്തിയത്. സ്നാപ് ചാറ്റിലൂടെ പാർട്ടിയിലേക്ക് കേൽ തന്റെ സുഹൃത്തുക്കളെയൊക്കെ ക്ഷണിച്ചു.

സുഹൃത്തുക്കൾക്ക് ചോക്ലേറ്റായിരുന്നു പാർട്ടിയിൽ വിതരണം ചെയ്തത്. ഡിജെ സെറ്റിൽ പലതരത്തിലുള്ള പാട്ടുകളും  ഒച്ചത്തിൽ വച്ചു. കൂട്ടുകാർ അതിനൊത്ത് ചുവട് വച്ച് ഡിജെ ആഘോഷിക്കുകയും ചെയ്തു. പക്ഷേ, വെറും 30 മിനിറ്റ് മാത്രമാണ് പാർട്ടി നീണ്ടുനിന്നത്. 

പാട്ടിന്റെ ശബ്ദവും സെറ്റ് ചെയ്ത കളർഫുൾ ലൈറ്റുകളും ഉടനെ തന്നെ സ്കൂൾ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. കേലിന്റെ ഡിജെ സ്പീക്കറുകളും ലൈറ്റ് ബൾബുകളുമെല്ലാം സ്കൂൾ അധികൃതർ പിടിച്ചെടുക്കുകയും ചെയ്തു.

കേലിന്റെ അമ്മ ലൂയിസ് ബെൽ ഫേസ്ബുക്കിലൂടെയാണ് തന്റെ മകൻ നടത്തിയ ഡിജെ പാർട്ടിയെ പറ്റിയുള്ള കുറിപ്പ് പങ്കുവച്ചത്. സ്കൂളിൽ നിന്നും മകൻ വീട്ടിലേക്ക് വന്നതിന്റെ ഒരു ഫോട്ടോയും അമ്മ ലൂയിസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ലോകത്തിലെ ഏറ്റവും ഏകാന്തമായ വീട്'!; ഇതാരുടേതെന്നറിയാമോ?