ഗ്ലോഡൻ നിറത്തിലുള്ള ഗൗൺ ധരിച്ചാണ് വധു വേദിയിലെത്തിയത്. ഇത് വിവാഹ ചടങ്ങോ അതോ ശവസംസ്കാരം ചടങ്ങോ എന്നാണ് വീഡിയോയ്ക്ക് താഴേ ചിലർ കമന്റ് ചെയ്തതു.
കല്യാണം ഏറെ വ്യത്യസ്തമായി നടത്താൻ ആഗ്രഹിക്കുന്നവരാണ് ഇന്ന് അധികവും. കല്യാണത്തിന് മുൻപായി പ്രീ വെഡ്ഡിംഗ് വീഡിയോ ഷൂട്ടിംഗുകൾ പൊടിപൊടിക്കുന്ന കാലം. ചെളിയിലും വെള്ളത്തിലും കുളത്തിലുമൊക്കെയാണ് ഷൂട്ടുകൾ നടക്കുന്നത്. കല്യാണത്തിന് വധൂവരന്മാർ എത്തുന്നത് സംഗീതവും നൃത്തവുമായൊക്കെയാണ്.
എന്നാൽ, സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം ഒരു വധുവാണ്. വിവാഹത്തിനായി വധു എത്തുന്ന രീതിയാണ് പ്രത്യേകതയുള്ളതാക്കിയിരിക്കുന്നത്. ശവപ്പെട്ടിയിലാണ് വധു വിവാഹത്തിനായി എത്തിയത്. കറുത്ത തുണികൊണ്ട് പൊതിഞ്ഞ ശവപ്പെട്ടിയാണ് അതിഥികൾക്കിടയിലേക്ക് ആദ്യം എത്തുന്നത്. ആളുകൾ നോക്കി നിൽക്കുമ്പോൾ ശവപ്പെട്ടി തുറന്ന് വധു അതിഥികൾക്കിടയിലേക്ക് ഇറങ്ങുകയാണ്.
ശേഷം വിവാഹത്തിൽ പങ്കെടുക്കാനെത്തിയ അതിഥികൾ വധുവിനെ വാരിപുണരുന്നു. വധു അതിഥികൾക്കൊപ്പം ഡാൻസ് ചെയ്യുന്നതും വീഡിയോയിൽ കാണാം. ഗ്ലോഡൻ നിറത്തിലുള്ള ഗൗൺ ധരിച്ചാണ് വധു വേദിയിലെത്തിയത്. ഇത് വിവാഹ ചടങ്ങോ അതോ ശവസംസ്കാരം ചടങ്ങോ എന്നാണ് വീഡിയോയ്ക്ക് താഴേ ചിലർ കമന്റ് ചെയ്തതു. ഇത് അത്ര നല്ല ആശയമല്ലെന്നും ചിലർ കമന്റ് ചെയ്തു.
