വിവാഹ ചടങ്ങുകൾക്കിടെ കുഴഞ്ഞുവീഴുന്ന വധുവിനെയാണ് വീഡിയോയില്‍ കാണുന്നത്. യുഎസിലെ മിനെസോട്ടയിൽ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. 

വിവാഹദിനം (wedding day) എന്നത് പലര്‍ക്കും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ദിനമാണ്. വിവാഹദിനത്തെ കുറിച്ച് വ്യക്തമായ സ്വപ്നങ്ങളും (dreams) പ്ലാനിങ്ങുകളും പലര്‍ക്കുമുണ്ട്. എന്നാല്‍ വിവാഹ ദിനത്തില്‍ അപ്രതീക്ഷിതമായി വധു ബോധംകെട്ടു വീണാല്‍ എങ്ങനെ ഉണ്ടാകും? അത്തരമൊരു സംഭവത്തിന്‍റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത്. 

വിവാഹ ചടങ്ങുകൾക്കിടെ കുഴഞ്ഞുവീഴുന്ന വധുവിനെയാണ് വീഡിയോയില്‍ കാണുന്നത്. യുഎസിലെ മിനെസോട്ടയിൽ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഇരുപത്തിരണ്ടുകാരിയായ ലിന്യാ കൊളെൻ‍ഡാ ഡാർനെലിന്‍റെ വിവാഹ ചടങ്ങുകൾക്കിടെയാണ് സംഭവം നടന്നത്. 

ഫ്ളോറിഡ സ്വദേശിയായ ജാക്സണാണ് ലിന്യായുടെ വരൻ. വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ ജാക്സണിന്റെ കൈകളിലേയ്ക്കാണ് വധു കുഴഞ്ഞുവീണത്. ചടങ്ങുകൾ നടക്കുന്നതിനിടെ വരനോട് തനിക്ക് അസ്വസ്ഥത അനുഭവപ്പെടുന്നുവെന്ന് ലിന്യാ പറഞ്ഞിരുന്നു. എന്നാൽ ജാക്സൺ അത് അത്ര കാര്യമാക്കിയില്ല. ലിന്യാ തലചുറ്റി വീണപ്പോഴാണ് വരനും മറ്റ് ബന്ധുക്കള്‍ക്കും കാര്യം മനസ്സിലായത്. 

YouTube video player

പിന്നീട് ലിന്യാ ഛർദ്ദിക്കുകയും ചെയ്തു. വിവാഹദിവസത്തെ തിരക്കുകൾ മൂലം തനിക്ക് വേണ്ടവിധം ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിഞ്ഞിരുന്നില്ലെന്ന് പിന്നീട് ലിന്യാ വ്യക്തമാക്കി. 

Also Read: പതിനേഴുകാരിയെ മൂന്ന് തവണ വിവാഹം കഴിപ്പിച്ച് അമ്മ; നാലാം തവണ കുടുങ്ങി