തന്റെ വിവാഹത്തിനായി പള്ളിയിലെത്തിയ ക്രിസ്റ്റഫർ കിറ്റ്സൺ വധു ഇമ്മയെ കണ്ടപ്പോൾ ശരിക്കുമൊന്ന് ഞെട്ടിപോയി. വീ​ൽ​ചെ​യ​റി​ൽ മാ​ത്രം താ​ൻ ക​ണ്ടി​ട്ടു​ള്ള ത​ന്‍റെ ഭാ​വി വ​ധു ന​ട​ന്നു വ​രു​ന്നത് കണ്ടിട്ടാണ്  ക്രി​സ്റ്റ​ഫ​ർ അമ്പരന്ന് പോയത്. ബ്രി​ട്ടീ​ഷ് സൈ​ന്യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​യാ​യി​രു​ന്നു ഇ​മ്മ കി​റ്റ​സ​ണ്‍. പതിനെട്ടാം വയസിലാണ് ഇമ്മ സെെന്യത്തിൽ ചേരുന്നത്.

2003ൽ ഒ​രു അപകടത്തിലാണ് ഇ​മ്മ​യു​ടെ ന​ട്ടെ​ല്ലി​ന് പ​രി​ക്കേ​റ്റത്. ഇ​തോ​ടെ 21ാം വ​യ​സി​ൽ സൈ​നി​ക സേ​വ​നം അ​വ​സാ​നി​പ്പി​ക്കേ​ണ്ടി വ​ന്നു അ​വ​ർ​ക്ക്. പിന്നീട് ഇമ്മയ്ക്ക് നടക്കാനും പ്രയാസമായിരുന്നു. പതുക്കെ പതുക്കെ നടന്നിരുന്ന ഇമ്മയുടെ ജീവിതം പിന്നീട് വീൽ ചെയറിലായി. 

ത​ന്‍റെ വി​വാ​ഹ​ത്തി​ന് ഭ​ർ​ത്താ​വി​ന്‍റെ കൈ​യും പി​ടി​ച്ച് ന​ട​ക്ക​ണ​മെന്നാ​യി​രു​ന്നു ഇ​മ്മ​യു​ടെ ആ​ഗ്ര​ഹം. ന​ട​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ഉ​റ​പ്പി​ല്ലാ​ത്ത​തി​നാ​ൽ ത​ന്‍റെ ഭാ​വി വ​ര​നോ​ടു പോ​ലും ഇ​മ്മ ത​ന്‍റെ ആ​ഗ്ര​ഹം പ​റ​ഞ്ഞി​രു​ന്നി​ല്ല. പി​താ​വി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ക്കാ​ൻ പ​രി​ശീ​ലി​ച്ച​ശേ​ഷ​മാ​ണ് ഇ​മ്മ വി​വാ​ഹ​ത്തി​ന് പ​ള്ളി​യി​ലെ​ത്തി​യ​ത്. 

പള്ളിയിലെത്തിയ ഇമ്മ ക്രി​സ്റ്റ​ഫറിന്‍റെ കൈ​പി​ടി​ച്ച് ന​ട​ക്കു​ക​യും ചെ​യ്തു. 'ഞാൻ ഇപ്പോൾ വളരെയ​ധികം സന്തോഷത്തിലാണ്. ഒരിക്കലും നടക്കില്ലെന്ന് കരുതിയിരുന്ന ആ​ഗ്രഹമാണ് നടന്നത്' - ഇമ്മ പറഞ്ഞു.