കുരങ്ങന്മാര്‍ക്ക് വേണ്ടി പിയാനോ വായിക്കുന്ന  ബ്രിട്ടീഷ് സംഗീതജ്ഞൻ പോൾ ബാർട്ടന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. തായ്ലാന്‍ഡിൽ നിന്നുള്ള വാനരസംഘം പോൾ ബാർട്ടന്റെ തോളിലും പുറത്തുമെല്ലാം കയറിയിരുന്ന് സംഗീതം ആസ്വദിക്കുന്നതും വീഡിയോയില്‍ കാണാം. 

ചിലർ അദ്ദേഹത്തിന്‍റെ തലമുടി പിടിച്ച് വലിച്ചപ്പോൾ മറ്റു ചിലർ പിയാനോയുടെ മുകളിൽ ചാടുകയാണ് ചെയ്തത്. കുരങ്ങൻമാർ പരമാവധി ശല്യപ്പെടുത്തുമ്പോഴും ശ്രദ്ധ പതറാതെ പിയാനോ വായനയിൽ മുഴുകിയിരിക്കുകയാണ് ബാർട്ടൻ.

 

കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തിൽ ഇത്തരം സംഗീതവിരുന്നുകൾ മൃഗങ്ങൾക്ക് ശാന്തത കൈവരുത്തുമെന്നാണ് പിയാനിസ്റ്റ് ആയ പോൾ ബാർട്ടൻ പറയുന്നത്. റോയിട്ടേഴ്‍സ് ആണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

Also Read: വീണുകിടക്കുന്ന കിളിയെ രക്ഷിക്കാൻ ശ്രമിക്കുന്ന ഗൊറില്ല; വീഡിയോ വൈറല്‍...