തളർന്നുവീണ കുഞ്ഞ് കിളിയെ രക്ഷിക്കാൻ ശ്രമിക്കുന്ന ഒരു ഗൊറില്ലയുടെ ഹൃദയസ്പർശിയായ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ൽസിലെ ഒരു മൃഗശാലയിൽ നിന്നുള്ള ദൃശ്യമാണിത്. 

പറക്കുന്നതിനിടയിൽ മരത്തിലോ മറ്റോ തട്ടി അപകടത്തിൽ പെട്ടതാണ് ഈ കുഞ്ഞ് കിളി. ഗൊറില്ലയെ പാർപ്പിച്ചിരിക്കുന്ന വേലിക്കെട്ടിനുള്ളിലെ പുൽത്തകിടിയിലാണ് കിളി വീണത്. ദൂരെ നിന്ന് ഇതുകണ്ട ഗൊറില്ല കിളിയുടെ അടുത്തുവന്ന ശേഷം അതിന്‍റെ അരികിലേയ്ക്ക് ചേർന്നു കിടന്നുകൊണ്ട് അതിനെ നോക്കുകയാണ്. 

വളരെ പതുക്കെ അതിനെ കൈ കൊണ്ട് തട്ടി പറക്കാൻ സഹായിക്കുകയാണ് പിന്നീട് ഗൊറില്ല ചെയ്തത്. എന്നാൽ മുറിവുകൾ സാരമായതിനാൽ പുൽത്തകിടിയിൽ നിന്നും പറന്നു നീങ്ങാൻ കിളിക്ക് സാധിച്ചില്ല. മൃഗശാല സന്ദർശിക്കാനെത്തിയ സഞ്ചാരികളിൽ ഒരാൾ പകർത്തിയ ദൃശ്യങ്ങളാണിത്. 

 

Also Read: വളർത്തുനായയെ മുതല പിടിച്ചു; ഇതുകണ്ട ഉടമ ചെയ്തത്...