കാലുകൾ മുകളിലേക്കാക്കി മലർന്നു കിടന്ന ആമയെ തന്‍റെ കൊമ്പുകൊണ്ട് നേരെ കമഴ്ത്തിയിടുന്ന എരുമയെ ആണ് വീഡിയോയില്‍ കാണുന്നത്. 

മണ്ണിൽ അനങ്ങാനാവാതെ മലർന്നു കിടന്ന ആമയെ (Tortoise) നേരെയാക്കാന്‍ സഹായിക്കുന്ന ഒരു എരുമയുടെ (Buffalo) വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്. കാലുകൾ മുകളിലേക്കാക്കി മലർന്നു കിടന്ന ആമയെ തന്‍റെ കൊമ്പുകൊണ്ട് നേരെ കമഴ്ത്തിയിടുന്ന എരുമയെ ആണ് വീഡിയോയില്‍ (Video) കാണുന്നത്. 

ഹൃദ്യമായ ഈ ദൃശ്യം ട്വിറ്ററിലൂടെ ആണ് പ്രചരിക്കുന്നത്. ആമയെപ്പോലുള്ള നിസ്സാരനായ ജീവിയെ സഹായിക്കാന്‍ കാണിച്ച എരുമയുടെ മനസ്സിനെ പ്രശംസിക്കുകയാണ് ഇപ്പോള്‍ സൈബര്‍ ലോകം. സഹജീവിസ്നേഹവും സഹായ മനോഭാവവുമൊക്കെ മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കുമുണ്ട് എന്നാണ് ആളുകളുടെ കമന്‍റ്. 

Scroll to load tweet…

കൂടുതല്‍ സമയം മലർന്നു കിടക്കുന്നത് ആമകളുടെ ജീവൻ തന്നെ അപകടത്തിലാക്കും. ഈ സന്ദർഭത്തിലാണ് എരുമ ആമയെ സഹായിക്കാന്‍ എത്തിയത്. 

Also Read: 'ഈ പോത്ത് പൊളിയല്ലേ', ദാഹിച്ചുവലഞ്ഞ പോത്ത് സ്വന്തമായി പമ്പ് ചെയ്ത് വെള്ളം കുടിക്കുന്നു, വീഡിയോ കാണാം