Asianet News MalayalamAsianet News Malayalam

ലെഹങ്കയണിഞ്ഞ് നടുറോഡില്‍ ചുവടുവയ്ക്കുന്ന ഇന്‍ഡോ- കനേഡിയന്‍ യുവാക്കള്‍; വീഡിയോ വൈറല്‍

ഇന്ത്യക്കാരനായ ജെയ്‌നി മേത്തയും കാനഡയില്‍നിന്നുള്ള അലക്‌സ് വോങ്ങുമാണ് ഇപ്പോള്‍ ഇത് വൈറലാകാന്‍ കാരണം. യുഎസിലെ ന്യൂയോര്‍ക്ക് സിറ്റിയിലെ തെരുവില്‍ വെച്ച് ഇരുവരും ചേര്‍ന്ന് ആ പാട്ട് പുനരവതരിപ്പിക്കുകയായിരുന്നു. 

Canadian Dancer Joins Indian YouTuber To Recreate Dola Re Dola In Lehengas
Author
First Published Jan 4, 2023, 6:31 PM IST

2002-ല്‍ പുറത്തിറങ്ങിയ സഞ്ജയ് ലീല ബന്‍സാലിയുടെ 'ദേവ്ദാസ്' എന്ന ബോളിവുഡ് ചിത്രത്തില്‍ ഐശ്വര്യ റായിയും മാധുരി ദീക്ഷിതും തകര്‍ത്തഭിനയിച്ച 'ഡോലാ രേ ഡോല' എന്ന ഗാനത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. വിവാഹച്ചടങ്ങുകളിലും കോളേജ് ഫെസ്റ്റുകളിലുമൊക്കെ ഇന്നും ആ പാട്ടിന് ചുവടുവയ്ക്കാന്‍ ആളുകളുണ്ട്. 'ഡോലാ രേ ഡോല' എന്ന ഗാനം ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.   

ഇന്ത്യക്കാരനായ ജെയ്‌നി മേത്തയും കാനഡയില്‍നിന്നുള്ള അലക്‌സ് വോങ്ങുമാണ് ഇപ്പോള്‍ ഇത് വൈറലാകാന്‍ കാരണം. യുഎസിലെ ന്യൂയോര്‍ക്ക് സിറ്റിയിലെ തെരുവില്‍ വെച്ച് ഇരുവരും ചേര്‍ന്ന് ഈ പാട്ട് വീണ്ടും പുനരവതരിപ്പിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ഇവര്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തു. പാട്ടില്‍ ഐശ്വര്യയും മാധുരിയും ചെയ്ത ചുവടുകളുടെ അതേ മാതൃകയിലാണ് ഇരുവരുടെയും നൃത്തം.  ലെഹങ്കയും ദുപ്പട്ടയുമണിഞ്ഞായിരുന്നു ഇരുവരുടെയും പ്രകടനം.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Alex Wong (@alexdwong)

 

നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. മനോഹരമായിട്ടുണ്ടെന്നും നന്നായി നൃത്തം ചെയ്തുവെന്നുമൊക്കെ ആണ് പലരും കമന്‍റ് ചെയ്തത്. 

അതേസമയം,  സാരിയും അതിനൊപ്പം ഹൈഹീല്‍ ചെരിപ്പും ധരിച്ച് പൊതുമധ്യത്തില്‍ കിടിലന്‍ ഡാന്‍സ് ചെയ്ത ഒരു യുവതിയുടെ വീഡിയോ ആണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. 'സാമി സാമി' എന്ന ഗാനത്തിനാണ് യുവതി ചുവടു വച്ചത്. അനുശ്രീ ഷേവാള്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ ആണ് ഈ വീഡിയോ പ്രചരിച്ചത്. മെറൂണ്‍ സാരി ധരിച്ചെത്തുന്ന യുവതിയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നീട് ഗാനത്തിന് യുവതി ചുവടു വച്ചു തുടങ്ങുകയായിരുന്നു. ചുറ്റിലും കൂടി നില്‍ക്കുന്നവര്‍ പെണ്‍കുട്ടിയെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. 'ഈ വീഡിയോ മനോഹരമാണോ?' എന്ന കുറിപ്പോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ എത്തിയത്.

Also Read: 1987ല്‍ ഒരു കിലോ ഗോതമ്പിന്‍റെ വില എത്രയെന്ന് അറിയാമോ? പഴയ ബില്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ


 

Follow Us:
Download App:
  • android
  • ios