ഇന്ത്യയുടെ ലോകകപ്പ് സ്വപ്നവും പേറി 'ഇന്ത്യ' 'ഇന്ത്യ' എന്ന് നിങ്ങള്‍ ആരവമുഴക്കുമ്പോള്‍ നീലപ്പട നായകന്‍ വിരാട് കോലിയിലായിരിക്കും നിങ്ങളുടെ പ്രതീക്ഷ. ഗ്രൌഡിലും  വ്യക്തി ജീവിതത്തിലും  അച്ചടക്കം പാലിക്കുന്ന കോലിയോട് എല്ലാവര്‍ക്കും ആരാധന മാത്രമേയുള്ളൂ.  

ഇന്ത്യയുടെ ലോകകപ്പ് സ്വപ്നവും പേറി 'ഇന്ത്യ' 'ഇന്ത്യ' എന്ന് നിങ്ങള്‍ ആരവമുഴക്കുമ്പോള്‍ നീലപ്പട നായകന്‍ വിരാട് കോലിയിലായിരിക്കും നിങ്ങളുടെ പ്രതീക്ഷ. ഗ്രൌഡിലും വ്യക്തി ജീവിതത്തിലും അച്ചടക്കം പാലിക്കുന്ന കോലിയോട് എല്ലാവര്‍ക്കും ആരാധന മാത്രമേയുള്ളൂ. ഫിറ്റ്നസിന്‍റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്ന കായികതാരം കൂടിയാണ് കോലി.

ശരീരത്തിലെ മസിലുകള്‍ പെരുപ്പിക്കാനും ഫിറ്റ്നസ് സൂക്ഷിക്കാനും കഠിന പരിശ്രമം ഒന്നും വേണ്ട എന്നാണ് കോലിയുടെ ഡയറ്റ് സൂചിപ്പിക്കുന്നത്. മുടങ്ങാതെ ജിമ്മില്‍ പോയി ലിഫ്റ്റ് എടുക്കുന്നയാളാണ് കോലി. കോലി തന്നെ ജിം ചിത്രങ്ങളും വീഡിയോകളും തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്.

View post on Instagram
View post on Instagram

പിന്നെ കോലിയുടെ ഡയറ്റിനെ കുറിച്ച് അറിയാമോ? ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മാതൃക കൂടിയാണ് വിരാട് കോലി. ബട്ടര്‍ ചിക്കനും മധുരമുളള ഡെസേഴ്ട്ടും മാത്രം കഴിച്ചിരുന്ന ഒരു കോലിയുണ്ടായിരുന്നു. എന്നാല്‍ അതില്‍ ഒരു മാറ്റം വരുത്തണമെന്ന് ക്രിക്കറ്റിലെ ഉയര്‍ച്ച മാത്രം സ്വപ്നം കണ്ടിരുന്ന കോലി തീരുമാനിച്ചു. അതില്‍ നിന്നുമാണ് അദ്ദേഹം ഇപ്പോള്‍ കാണുന്ന ഫിറ്റ്നസ് കിങായി മാറിയത്.

പ്രോട്ടീണുകള്‍ ധാരാളം അടങ്ങിയ ഗ്രില്‍ഡ് പച്ചക്കറികളും (protein-rich grilled veggies) സാലഡുമാണ് കോലിയുടെ ഇപ്പോളഴത്തെ ഡയറ്റ്. കോലി ഇപ്പോള്‍ ഒരു വെജിറ്റേറിയനാണ്. പയര്‍ വര്‍ഗങ്ങള്‍, സോയ, പ്രോട്ടീണ്‍ ഷേക്സ്, ഐസ്ക്രീം എന്നിവയാണ് കോലിയുടെ ഡയറ്റിലെ പ്രധാന വിഭവങ്ങള്‍.