Asianet News MalayalamAsianet News Malayalam

മുഖത്തെ ചുളിവുകളും കറുത്ത പാടുകളും അകറ്റാന്‍ ക്യാരറ്റ് ഇങ്ങനെ ഉപയോഗിക്കാം...

ചർമ്മത്തിലെ കറുത്ത പാടുകൾ അകറ്റാനും മുഖത്തിന് തിളക്കം നൽകാനും ക്യാരറ്റ് കൊണ്ടുള്ള ഫേസ്പാക്കുകള്‍ സഹായിക്കും. 

carrot facepacks for a beautiful skin
Author
Thiruvananthapuram, First Published Mar 21, 2021, 11:32 AM IST

ധാരാളം ആരോഗ്യ ഗുണങ്ങളുളള പച്ചക്കറികളിലൊന്നാണ് ക്യാരറ്റ്.  വിറ്റാമിൻ എ, പൊട്ടാസ്യം, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ ക്യാരറ്റ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ചർമ്മത്തിലെ കറുത്ത പാടുകൾ അകറ്റാനും മുഖത്തിന് തിളക്കം നൽകാനും ക്യാരറ്റ് കൊണ്ടുള്ള ഫേസ്പാക്കുകള്‍ സഹായിക്കും. അത്തരം ചില ഫേസ്പാക്കുകളെ പരിചയപ്പെടാം. 

ഒന്ന്...

ഒരു പകുതി ക്യാരറ്റ് അരച്ചെടുക്കുക. ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ പാലും ഇതോടൊപ്പം ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തു പുരട്ടി 15 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ചർമ്മത്തിന്‍റെ വരൾച്ചയും ചുളിവുകളും അകറ്റാന്‍ ഈ ഫേസ്പാക്ക് സഹായിക്കും. 

രണ്ട്...

ഒരു കപ്പ് ക്യാരറ്റ് ജ്യൂസിലേയ്ക്ക് ഒരു ടീസ്പൂൺ തൈര്, കടലമാവ്, ചെറുനാരങ്ങാ നീര് എന്നിവ ചേർത്ത് നല്ലതുപോലെ യോജിപ്പിക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി അരമണിക്കൂറിനുശേഷം ചെറിയ ചൂടുവെള്ളത്തിൽ കഴുകാം. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യാം. 

carrot facepacks for a beautiful skincarrot facepacks for a beautiful skin

 

മൂന്ന്...

ക്യാരറ്റ് ജ്യൂസ്, തൈര്, മുട്ടയുടെ വെള്ള എന്നിവ തുല്യ അളവിലെടുത്ത് നല്ലതുപോലെ മിശ്രിതമാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകാം. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഇത് നല്ലതാണ്. 

നാല്...

ഒരു ടീസ്പൂൺ ക്യാരറ്റ് ജ്യൂസും ഒരു ടീസ്പൂൺ വെള്ളരിക്ക ജ്യൂസും നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ കഴുകാം. 
 

Also Read: ബദാം കൊണ്ടുള്ള ഈ ഫേസ് പാക്കുകൾ ഉപയോ​ഗിച്ച് നോക്കൂ, മുഖത്തെ ചുളിവുകളും കറുപ്പും അകറ്റാം...

Follow Us:
Download App:
  • android
  • ios