Asianet News MalayalamAsianet News Malayalam

'കെഎഫ്‌സി' ജീവനക്കാരന്റെ മുഖത്ത് തുപ്പി മദ്ധ്യവയസ്‌ക; സംഭവത്തിന്റെ ഗൗരവമുള്‍ക്കൊണ്ട് നടപടി

ശരീരസ്രവങ്ങള്‍, പ്രത്യേകിച്ച് ഉമിനീരിലൂടെയാണ് വളരെ എളുപ്പത്തില്‍ കൊറോണ വൈറസ് പടരുന്നത്. അതിനാലാണ് മാസ്‌ക് നിര്‍ബന്ധമായും ധരിക്കുകയും സാമൂഹികാകലം പാലിക്കുകയും ചെയ്യണമെന്ന് ആരോഗ്യപ്രവര്‍ത്തകരും ഡോക്ടര്‍മാരും ആവര്‍ത്തിച്ച് പറയുന്നത്. ഈ സാഹചര്യത്തില്‍ ഓരോ വ്യക്തിയും സ്വയം സൂക്ഷിക്കേണ്ട ജാഗ്രതയില്‍ ഏറ്റവും പ്രധാനമാണ് ശരീരസ്രവങ്ങളുടെ പ്രസരം

case against woman for spitting at kfc employee
Author
Singapore, First Published Apr 23, 2020, 8:37 PM IST

കൊവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തില്‍ നിര്‍ബന്ധമായും പാലിക്കേണ്ട വ്യക്തിശുചിത്വത്തെ കുറിച്ചും സാമൂഹികാകലത്തെക്കുറിച്ചും ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാര്‍ പ്രതിനിധികളും ആവര്‍ത്തിക്കുന്നതിനിടെയും കടുത്ത നിയമലംഘനങ്ങളാണ് പലയിടങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ശരീരസ്രവങ്ങളിലൂടെയാണ് വൈറസ് പകരുന്നത് എന്ന അടിസ്ഥാന വിവരം അറിഞ്ഞിട്ടും പൊതുസ്ഥലങ്ങളില്‍ തുപ്പുകയും മൂത്രമൊഴിക്കുകയുമെല്ലാം ചെയ്യുന്നവര്‍ നിരവധിയാണ്. 

ഇത്തരത്തിലൊരു സംഭവമാണ് സിംഗപ്പൂരില്‍ നിന്ന് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കെഎഫ്‌സിയുടെ ഔട്ട്‌ലെറ്റില്‍ ചിക്കന്‍ വാങ്ങിക്കാനെത്തിയ ഒരു മദ്ധ്യവയസ്‌ക അവിടെയുണ്ടായിരുന്ന സ്റ്റോര്‍ മാനേജറുമായി നിസാരകാര്യത്തിന് വാക്കേറ്റത്തിലായി. ഒടുവില്‍ അരിശം സഹിക്കാനാകാതെ അവര്‍ മാനേജറുടെ മുഖത്ത് തുപ്പിയ ശേഷം ഇറങ്ങിപ്പോയി. 

Also Read:- ബെംഗളൂരുവില്‍ നിരത്തില്‍ തുപ്പിയാല്‍ പിടിവീഴും; കർശന നടപടികളുമായി സിറ്റി പൊലീസ്...

കടയിലെ സിസിടിവി ദൃശ്യങ്ങള്‍ വൈകാതെ പുറത്തായതോടെ മദ്ധ്യവയസ്‌കയെ തപ്പി പൊലീസ് ഇറങ്ങിയിരിക്കുകയാണിപ്പോള്‍. നിലവിലെ സാഹചര്യത്തില്‍ അവര്‍ ചെയ്ത കുറ്റത്തിന്റെ തീവ്രത കൂടുതലാണെന്നും പൊലീസില്‍ തങ്ങള്‍ പരാതി ഫയല്‍ ചെയ്തിട്ടുണ്ടെന്നും 'കെഎഫ്‌സി' പ്രതിനിധി അറിയിച്ചു. 

സംഭവത്തിന് പിന്നാലെ ഔട്ട്‌ലെറ്റ് മുഴുവന്‍ വൃത്തിയാക്കുകയും സാനിറ്റൈസ് ചെയ്യുകയും ചെയ്തതായും അദ്ദേഹം അറിയിച്ചു. 

ശരീരസ്രവങ്ങള്‍, പ്രത്യേകിച്ച് ഉമിനീരിലൂടെയാണ് വളരെ എളുപ്പത്തില്‍ കൊറോണ വൈറസ് പടരുന്നത്. അതിനാലാണ് മാസ്‌ക് നിര്‍ബന്ധമായും ധരിക്കുകയും സാമൂഹികാകലം പാലിക്കുകയും ചെയ്യണമെന്ന് ആരോഗ്യപ്രവര്‍ത്തകരും ഡോക്ടര്‍മാരും ആവര്‍ത്തിച്ച് പറയുന്നത്. ഈ സാഹചര്യത്തില്‍ ഓരോ വ്യക്തിയും സ്വയം സൂക്ഷിക്കേണ്ട ജാഗ്രതയില്‍ ഏറ്റവും പ്രധാനമാണ് ശരീരസ്രവങ്ങളുടെ പ്രസരം. ഇന്ത്യയില്‍ പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതും മൂത്രമൊഴിക്കുന്നതുമെല്ലാം നിലവിലെ സാഹചര്യത്തില്‍ നിരോധിച്ചിട്ടുണ്ട്. അഥവാ നിയമം ലംഘിച്ചാല്‍ കര്‍ശന നടപടിയോ പിഴയോ ഈടാക്കാനും പലയിടങ്ങളിലും തുടക്കമായിട്ടുണ്ട്. 

Also Read:- കൊവിഡ് ഭീതി ഉയര്‍ത്തി ലിഫ്റ്റില്‍ തുപ്പിയ രണ്ട് വിദേശികള്‍ക്കെതിരെ കേസ്...

Follow Us:
Download App:
  • android
  • ios