ശരീരത്ത് കാണുന്ന 'സ്‌ട്രെച്ച്മാര്‍ക്‌സ്' അലട്ടുന്നുണ്ടോ?  വയറിലും മറ്റും പല കാരണങ്ങള്‍ കൊണ്ട് കാണപ്പെടുന്ന ഇത്തരം സ്ട്രെച്ച്മാർക്സ് മാറാൻ നിരവധി ക്രീമുകള്‍ ഉപയോഗിച്ച് പരാജയപ്പെട്ടവര്‍ ഉണ്ടാകാം. 

എന്നാല്‍ സ്‌ട്രെച്ച്മാര്‍ക്‌സ് മാറ്റാൻ കാസ്റ്റര്‍ ഓയില്‍ അഥവാ ആവണക്കെണ്ണ ഉപയോഗിക്കുന്നത് നല്ലതാണെന്നാണ് 'ഇന്‍റര്‍നാഷണല്‍ ജേണല്‍ ഓഫ് സയന്‍സ് ആന്‍ഡ് റിസര്‍ച്ചി'ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. 

 

സ്‌ട്രെച്ച്മാര്‍ക്കുകളുള്ള ഭാഗങ്ങളില്‍ അല്‍പ്പം ആവണക്കെണ്ണ ദിവസവും പുരട്ടാം. ആവണക്കെണ്ണയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകളാണ് സ്‌ട്രെച്ച്മാര്‍ക്കുകളെ അകറ്റാന്‍ സഹായിക്കുന്നത്. വരണ്ട ചര്‍മ്മമുള്ളവര്‍ക്കും ആവണക്കെണ്ണ പുരട്ടുന്നത് നല്ലതാണ്. ചര്‍മ്മം മൃതുലമുള്ളതാക്കാന്‍ ഇവ സഹായിക്കും. ചർമ്മത്തിന്‍റെ 'ഇലാസ്റ്റിസിറ്റി' നിലനിർത്താനും മുഖത്തുണ്ടാകുന്ന ചുളിവുകളെ തടയാനും ഇവയ്ക്ക് കഴിവുണ്ട്. 

അതുപോലെ തന്നെ തലമുടിയുടെ ആരോഗ്യത്തിനും മികച്ചതാണ് ആവണക്കെണ്ണ. താരന്‍ അകറ്റാന്‍ ഇവ സഹായിക്കും. ശിരോചർമ്മത്തിൽ ഈ എണ്ണ പ്രയോഗിക്കുന്നത് രക്തയോട്ടം കൂട്ടാന്‍ സഹായിക്കും. ഇത് തലമുടിയുടെ വളര്‍ച്ചയ്ക്കും സഹായിക്കും. 

 

ഒപ്പം പുരികം വളരാനും ആവണക്കെണ്ണ മികച്ചതാണ്. ഇതിനായി ഒരു കോട്ടൺ തുണി ആവണക്കെണ്ണയിൽ മുക്കിയതിന് ശേഷം രണ്ട് പുരികത്തിലും നന്നായി തേച്ചു പിടിപ്പിക്കുക. 5 മിനിറ്റ് കൈവിരൽ കൊണ്ട് നന്നായി മസാജ് ചെയ്തു കൊടുക്കാം. 30 മിനിറ്റിന് ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകാം. ഇത് ദിവസവും ചെയ്യുന്നത് ഫലം ലഭിക്കും. 

Also Read: സ്‌ട്രെച്ച്‌മാർക്‌സ് മാറാൻ ഇതാ 6 എളുപ്പ വഴികൾ...