മനുഷ്യർ പറയുന്നത് അതേപടി പറയുന്ന പലതരം തത്തകളെ നാം കണ്ടിട്ടുണ്ട്. അതുപോലെ തന്നെയാണ് മനുഷ്യര്‍ ചെയ്യുന്നത് അതേപടി ചെയ്യുന്ന നായകളും പൂച്ചകളുമുണ്ട്. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലായിരിക്കുന്നത്. 

വാട്ടർ കൂളറിൽ നിന്നും വെള്ളം കുടിക്കുന്ന പൂച്ചയുടെ വീഡിയോ ആണിത്. 11 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോയില്‍ ദാഹിച്ചു വലഞ്ഞ പൂച്ച കൂളറിന്‍റെ ടാപ്പ് അമര്‍ത്തി വെള്ളം കുടിക്കുന്നതാണ് കാണുന്നത്. പിൻകാലുകൾ നിലത്തുകുത്തി നിവർന്നു നിന്ന് മുൻകാലുകൾ കൊണ്ടാണ് പൂച്ച ടാപ്പ് അമര്‍ത്തുന്നത്. കുറച്ച് കഷ്ടപ്പെട്ടാല്‍ എന്താ ദാഹം മാറിയില്ലേ എന്ന ആശ്വാസവും പൂച്ചയുടെ മുഖത്ത് കാണാം. 

 

അക്കി എന്ന ട്വിറ്റർ ഉപഭോക്താവാണ് വീഡിയോ പങ്കുവച്ചത്. 'നിങ്ങൾ ചെയ്യുന്നതെല്ലാം നിർത്തി വച്ചതിനുശേഷം വാട്ടർ കൂളറിൽ നിന്നും ഈ പൂച്ച വെള്ളം കുടിക്കുന്നത് കാണുക'- എന്ന കുറിപ്പോടെയാണ് വീഡിയോ അക്കി പങ്കുവച്ചിരിക്കുന്നത്. 

ഇതുവരെ വീഡിയോ 28,000ത്തിലധികം പേരാണ് കണ്ടത്. പൂച്ചയുടെ ബുദ്ധിയെ പ്രശംസിച്ചുതകൊണ്ട് നിരവധി കമന്‍റുകളും ആളുകള്‍ പങ്കുവച്ചു. 

Also Read: ചെടി നടാനായി മണ്ണുമാന്തുന്ന നായ; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ...

വെള്ളത്തില്‍ വീണ പുല്‍ച്ചാടിയെ രക്ഷിച്ച് നായ; വൈറലായി വീഡിയോ...